കൊടുവള്ളി​യിലെ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്നു കിലോ സ്വർണവും വെള്ളിയും കവർന്നു

കോഴിക്കോട്: കൊടുവള്ളി പൊലീസ്​ സ്​റ്റേഷന്​ സമീപ​ത്തുള്ള ജ്വല്ലറിയിൽ വൻ കവർച്ച. മൂന്ന്​ കിലോ സ്വർണവും മൂന്ന്​ കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷണം പോയി. കൊടുവള്ളി വെളുത്തേടത്ത്​ ഫിറോസി​​​​െൻറ ഉടമസ്​ഥതയിലുള്ള സിൽസില ജ്വല്ലറിയിലാണ്​ വെള്ളിയാഴ്​ച പുലർച്ചെ കവർച്ച നടന്നത്.

ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമര് തുരന്നാണ്​ മോഷ്​ടാവ്​ അകത്ത്​ കടന്നത്​. കെട്ടിടത്തിനകത്തെ സി.സി.ടി.വി തകർത്ത നിലയിലാണ്​. പൊലീസ്​ ഡോഗ്​ സ്​ക്വാഡും ഫൊറൻസിക് വിദഗ്ധരും​ സ്​ഥലത്തെത്തി പരിശോധിച്ചു. സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഇതര സംസ്​ഥാന മോഷ്​ടാക്ക​ളെയാണ്​ സംശയിക്കുന്നതെന്നും പൊലീസ്​ പറഞ്ഞു. 

ഏതാനും മാസങ്ങൾക്ക് മുമ്പ്​ കൊടുവള്ളിയിലെ ചില വീടുകളിൽ കവർച്ച നടന്നിരുന്നു. ഇൗ കേസിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

Tags:    
News Summary - Koduvally Jwellary Theft-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.