Posted On
date_range Updated On
date_range ഫൈസലിൻറെ വസതി കോടിയേരി സന്ദർശിച്ചു
തിരൂരങ്ങാടി: മതം മാറിയതിന് ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിൻെറ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൺ സന്ദർശിച്ചു. അപൂർവമായ സംഭവമാണിതെന്നും സംഭവത്തിലെ കുറ്റക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫൈസലിൻെറ കുടുംബത്തിന് നഷ്ടപരിഹാരം, ഭാര്യക്ക് ജോലി എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം വീട്ടുകാർ കോടിയേരിക്ക് നൽകി. ആവശ്യം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ടി.കെ ഹംസ, താനൂർ ഏരിയ സെക്രട്ടറി ഇ.ജയൻ, പി,കെ മുഹമ്മദ് കുട്ടി എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.