Posted On
date_range Updated On
date_range വീരേന്ദ്രകുമാറുമായി ചർച്ച നടന്നിട്ടില്ല -കോടിയേരി
തിരുവനന്തപുരം: ജെ.ഡി.യുവിന്‍റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എം.പി.വീരേന്ദ്രകുമാറുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജെ.ഡി.യുവിനെ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യം സംസ്ഥാന ഘടകമാണ് തീരുമാനിക്കേണ്ടതെന്ന് സി.പി.എം ജനറൽ െസക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.
എന്നാൽ എൽ.ഡി.എഫിലേക്ക് പോകുമോയെന്ന കാര്യം തീരുമാനിച്ചില്ലെന്നും ഇക്കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും വീരേന്ദ്രകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.