അമൃതാനന്ദമയി മഠം രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണം- കോടിയേരി

തിരുവനന്തപുരം: അമൃതാനന്ദമയി മഠം രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോ ടിയേരി ബാലകൃഷ്​ണൻ. ശബരിമല സ്ത്രീ പ്രവേശനത്തിനനുകൂലമായി 11 വർഷം മുമ്പ്​ അമൃതാനന്ദമയി നിലപാട്​ എടുത്തിട്ടുണ്ട് ​. ആർ.എസ്​.എസ്​ നിലപാട്​ മാറ്റിയതു കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട്​ മാറ്റിയതെന്നും കോടിയേരി ചോദിച്ചു. അമ ൃതാനന്ദമയി എന്തിനാണ്​ അയ്യപ്പ ഭക്​തസംഘമം പരിപാടിയിൽ പ​െങ്കടുത്തത്​​. ഇത്തരത്തിലുള്ള മഹത് വ്യക്തികൾ പരിപാടി യിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു

കേരളം ഗുജറാത്താക്കി മാറ്റാനാണ് മഠത്തിലുള്ളവരെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത്. മഠത്തിനെതിരെ സി.പി.എം നിലപാട് എടുത്തിട്ടില്ല. അമൃതാനന്ദമയി നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവരുടെ അടുത്ത് പല പ്രായത്തിലുള്ളസ്ത്രീകളും പുരുഷന്മാരും പോകുന്നതല്ലേ എന്നിട്ട്​ അവരുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും സംഭവിച്ചോയെന്നും കോടിയേരി ചോദിച്ചു. മഠം പരിപാടിയിൽ പ​െങ്കടുത്തതിനാലാണ്​​ അവരെ തുറന്ന്​ കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു​.

അയ്യപ്പ ഭക്​ത സംഗമമല്ല കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഗമമാണ് നടന്നത്. ചിദാനന്ദപുരി കമ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗമാണ് നടത്തിയത്. ചിദാനന്ദപുരി ബിജെപിയിൽ ചേർന്നാൽ ശ്രീധരൻ പിള്ളയുടെ പ്രസിഡൻറ്​സ്ഥാനം പോകും. ഇന്ത്യ മതാതിഷ്ഠിത രാജ്യമാക്കണമെന്നാണ് പഴയ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്ന​ത്​. അയ്യപ്പ സംഗമം അയ്യപ്പന് വേണ്ടി സംഘടിപ്പിച്ചതല്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.

ശബരിമലയിൽ ഒരു സ്ത്രീയല്ല പല സ്ത്രീകളും കയറി. ശബരിമലയിലെ സ്ത്രീ പ്രവേശനം മുഖ്യമന്ത്രി എടുത്ത തീരുമാനമാണോയെന്നും കോടിയേരി ചോദിച്ചു. കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും ഇരട്ടപെറ്റ സഹോദരന്മാരാണ്​. പ്രധാനമന്ത്രി കേരളത്തിലെത്തിയിട്ട് കോൺഗ്രസിനെ ഒന്നും പറഞ്ഞില്ല. കോൺഗ്രസ് തിരിച്ചും ഒന്നും പറഞ്ഞില്ല. സംസ്ഥാന കമ്മിറ്റി മെമ്പർമാരെ പോലും പിടിച്ച് നിർത്താനാകാത്ത അവസ്ഥയിലാണ് ബി.ജെ.പിയെന്നും കോടിയേരി പരിഹസിച്ചു.

Tags:    
News Summary - Kodiyeri balakrishnan on sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.