എൻ.എസ്​.എസ്​ വനിതാ മതിലിനൊപ്പം നിൽക്കേണ്ട സംഘടന- കോടിയേരി

തിരുവനന്തപുരം: വനിതാമതിൽ വർഗീയതക്കെതിരെയുള്ള മതിലാണ്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. എൻ.എസ്​.എസ്​ വനിതാ മതിലിനൊപ്പം നിൽക്കേണ്ട സംഘടനയായിരുന്നു. ശബരിമലയിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട്​ എൻ.എസ്​.എസ് സ്വീകരിച്ച നിലപാടി​​​െൻറ ഭാഗമായാണ്​ അവർ ഇതിൽ നിന്നും വിട്ടു നിൽക്കുന്നത്​. അവർക്ക്​ സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്​. സംഘടന കാര്യങ്ങൾ മനസിലാക്കി തെറ്റുതിരുത്തി മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണെന്നും കോടിയേരി പറഞ്ഞു.

ബി.ജെ.പി സംഘടിപ്പിച്ച അയ്യപ്പജ്യോതി പരിപാടിയിൽ എൻ.എസ്​.എസ് പ​െങ്കടുത്തതിനെയാണ്​ തങ്ങൾ വിമർശിച്ചത്​. എൻ.എസ്​.എസ് ഒരിക്കലും ആർ.എസ്​.എസ്​ പ്രസ്ഥാനത്തി​​​െൻറ ഭാഗമാകാൻ പാടില്ല. മന്നത്ത്​ പത്​മനാഭ​നും മറ്റ്​ നേതാക്കളും ഉയർത്തിപ്പിടിച്ച എൻ.എസ്​.എസി​​​െൻറ പൈതൃകം നിലനിർത്താൻ വർഗീയതക്കെതിരായാണ്​ എൻ.എസ്​.എസ് നിലകൊ​ള്ളേണ്ടത്​. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതിനാണ്​ എൻ.എസ്​.എസ് മുന്നോട്ടു വരേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

ഏതു മതസംഘടനകളോടും ​ ശത്രുതാ നിലപാടില്ല. എൻ.എസ്​.എസുമായി ചർച്ചക്ക്​ തയാറാണെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - Kodiyeri Balakrishanan's comment on Women Wall- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.