കൊടിയത്തൂർ മുക്കുപണ്ടം തട്ടിപ്പ്: പഞ്ചായത്ത് ​വൈസ് പ്രസിഡന്റ് പിടിയിൽ

കോഴിക്കോട്: ബാങ്കിൽ മുക്കു പണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് പൊലീസ് പിടിയിൽ.

മൂന്ന് ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെന്നതാണ് കേസ്. സംഭവത്തിൽ കൊടിയത്തൂർ ബാങ്ക് മാനേജരുടെ പരാതിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്തിരുന്നു.

തുടർന്ന് നാടുവിട്ട ഇദ്ദേഹത്തെ ബംഗളൂരുവിൽ വെച്ചാണ് കൊടിയത്തൂർ പൊലീസ് പിടികൂടിയത്. വൈസ് പ്രസിഡന്റ് ഉൾപ്പെടെ പഞ്ചായത്ത് ഭരണ സമിതി മുക്കുപണ്ട തട്ടിപ്പിന് സഹായം നൽകിയിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു.

Tags:    
News Summary - Kodiyathoor Mortgage fraud: Panchayat vice president arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.