കൊ​ടി സു​നി​യെ  ഉ​ൾ​പ്പെ​ടു​ത്തി​യ​ത്  ച​ട്ട​പ്ര​കാ​ര​മെ​ന്ന്

തിരുവനന്തപുരം: ശിക്ഷയിളവിനുള്ള പട്ടികയിൽ ടി.പി കേസ് പ്രതി കൊടി സുനിയെ ഉൾപ്പെടുത്തിയത് ചട്ടപ്രകാരമെന്ന് ജയിൽ ഉന്നതൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ടി.പി കേസി‍​െൻറ വിധിയിൽതന്നെ പ്രതികൾ ശിക്ഷയിളവിന് അർഹരാണെന്ന് വ്യക്തമാക്കുന്നുണ്ട്. കൊലപാതകം തൊഴിലാക്കിയവർ, വാടകക്കൊലയാളികൾ എന്നിവരെ ഇളവിന് പരിഗണിക്കരുതെന്നാണ് സുപ്രീംകോടതി നിർേദശം. കൊടി സുനിയെ ഇക്കൂട്ടത്തിൽ പരിഗണിച്ചതായി കോടതിരേഖകളിൽ പറയുന്നില്ല. മത, സാമുദായിക കൊലപാതകക്കേസുകളിലെ പ്രതികൾ, രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർ, സ്ത്രീകളെയും കുട്ടികളെയും  കൊലപ്പെടുത്തിയവർ, മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവർ, ഇതരസംസ്ഥാന കോടതികൾ ശിക്ഷിച്ചവർ, വിദേശികളായ തടവുകാർ എന്നിവർക്കും ശിക്ഷയിളവ് ലഭിക്കില്ല. ആദ്യം തയാറാക്കിയ 2262 പേരുടെ പട്ടികയിൽ ഉൾപ്പെട്ട അനർഹരെയെല്ലാം  അന്തിമപട്ടികയിൽ ഒഴിവാക്കി. അന്തിമപട്ടികയിലുൾപ്പെട്ടവരെ വിടുതൽ ചെയ്യാൻ ഗവർണറുടെ അനുമതിയോടെ സർക്കാർ തീരുമാനിച്ചാലും എല്ലാവരെയും ഒറ്റയടിക്ക് വിടാനാകില്ല. ക്രമപ്രകാരം ശിക്ഷ പൂർത്തിയാകുന്ന മുറക്ക്, ഏതാനും മാസങ്ങളുടെ കുറവ് നൽകി മാത്രമേ പുറത്തുവിടാനാകൂവെന്നും ഉന്നതൻ വ്യക്തമാക്കി.

കുറ്റവാളികളെ വിട്ടയക്കാനുള്ള ശിപാർശ: ഗവർണറെ കാണുമെന്ന് പ്രതിപക്ഷം

 കൊടും കുറ്റവാളികൾക്ക് ശിക്ഷ ഇളവ് നൽകി വിട്ടയക്കാനുള്ള സർക്കാർ നിലപാടിനെതിരെ ഗവർണറെ കാണുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണ്. യു.ഡി.എഫ് ഇതിനെ എതിർക്കും. 
ഗുരുതര കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് അംഗീകരിക്കാനാവില്ല. ശിക്ഷ ഇളവ് നൽകാൻ വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ കുറ്റകൃത്യം നടത്തിയവർ, വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നിവരെ വിട്ടയക്കാൻ പാടില്ല. ടി.പി കേസിലെ പ്രതികളെ വിട്ടയക്കുന്നതിനോട് േയാജിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ ജനങ്ങൾ അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയാകുമെന്നും പി.കെ. കുഞ്ഞാലികുട്ടി എം.എൽ.എ പറഞ്ഞു.

യു.ഡി.എഫ് കാലത്ത് ശിക്ഷാഇളവിന്  നിർദേശം സമർപ്പിച്ച രേഖകളും പുറത്ത്
യു.ഡി.എഫ് സർക്കാറി​െൻറ അവസാനകാലത്ത് തടവുപുള്ളികളുടെ ശിക്ഷാഇളവിന് ജയിൽവകുപ്പ് നിർദേശംനൽകിയ രേഖകൾ പുറത്ത്. 2016 ഫെബ്രുവരി എട്ടിന് ജയിൽമേധാവി നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ടുമാർക്ക് കത്തയച്ചിരുന്നു. ഇൗ കത്തുകളുടെ അടിസ്ഥാനത്തിൽ എല്ലാ ജയിൽ സൂപ്രണ്ടുമാരും ഇളവ് നൽകാവുന്ന പ്രതികളുടെ വിവരം ജയിൽമേധാവിക്ക് നൽകി. മാനദണ്ഡങ്ങൾ പരിഗണിച്ചാണ്  പേരുകൾ ശിപാർശ ചെയ്യുന്നതും സൂപ്രണ്ടുമാരുടെ കത്തുകളിലുണ്ട്. ടി.പി കേസ് പ്രതികെളയും കൊടുംകുറ്റവാളികളെയും വിട്ടയക്കാൻ ജയിൽവകുപ്പ് ശിപാർശ ചെയ്തത് വിവാദമായതിന് പിന്നാലേയാണ് ഇൗ കത്തുകളും പുറത്തുവന്നത്. യു.ഡി.എഫി​െൻറ കാലത്ത് വന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്ന നിലപാടിലാണ് സർക്കാർ വൃത്തങ്ങൾ. 
തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് 2016 ഫെബ്രുവരി 17നും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഫെബ്രുവരി 24നും അയച്ച കത്തുകളും ഇളവ് നൽകാൻ നിർദേശിച്ച പ്രതികളുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ സൂപ്രണ്ടി​െൻറ കത്തിൽ 2015 നവംബർ 20ന് ജയിലിൽനിന്ന് അയച്ച കത്ത്, 4^2^16ലെ ആഭ്യന്തരവകുപ്പ് ഉത്തരവ്, 8^2^16ലെ ജയിൽ മേധാവിയുടെ കത്ത് എന്നിവ പ്രകാരമാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിടുന്ന തടവുകാരുടെ ലിസ്റ്റ് അയക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - kodi suni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.