ജയിലിൽ ജീവനക്കാരെ ആക്രമിച്ച് കൊടിസുനിയുടെ നേതൃത്വത്തിലെ സംഘം

തൃശൂർ: കൊടി സുനിയുടെ നേതൃത്വത്തിലെ സംഘം വിയ്യൂർ അതിസുരക്ഷാ ജയിലിൽ ജീവനക്കാരെ ആക്രമിച്ചു. സംഭവത്തിൽ മൂന്നു ജീവനക്കാർക്ക് പരിക്കേറ്റു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഉൾപ്പെടെ പ്രതിയാണ് കൊടിസുനി. ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘം ജയിൽ ഓഫീസിലെത്തി ആക്രമണം നടത്തുകയായിരുന്നു. പിന്നീട് ജില്ല ജയിലിലെ ഉദ്യോഗസ്ഥർ കൂടി എത്തിയാണ് സംഘത്തെ കീഴ്പ്പെടുത്തിയത്.

വിയ്യൂർ ജയിലിൽ നേരത്തെയും കൊടിസുനി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ട്രെയിനിൽ കൈവിലങ്ങുപോലും ഇല്ലാതെ കൊടി സുനിയെ പൊലീസ് കൊണ്ടുപോകുന്നതി​െൻറ വീഡിയോ പുറത്തായിരുന്നു. ഇതേതുടർന്ന്, ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് സർക്കാർ നൽകുന്നത് വി.ഐ.​പി പരിഗണനയാണെന്ന് ആരോപിച്ച് കെ.കെ. രമ എം.എൽ.എ രംഗത്തുവന്നിരുന്നു.

Tags:    
News Summary - kodi suni and team attacked the prison staff in Viyyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.