പരോളിലിരിക്കെ കൊടി സുനി അറസ്​റ്റിൽ

കൂത്തുപറമ്പ്​: ടി.പി വധക്കേസിൽ ശിക്ഷിക്ക​െപ്പട്ട്​ ജയിലിൽ കഴിയവെ പരോളിലിറങ്ങിയ കൊടി സുനിയെ യുവാവി​​​െൻറ പരാതിയിൽ കൂത്തുപറമ്പ്​ പൊലീസ്​ അറസ്​റ്റ്​ചെയ്​തു.

കൈതേരി സ്വദേശി മുഹമ്മദ്​ റിക്​സാനെ തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്ന പരാതിയിലാണ്​ സുനിയെ അറസ്​റ്റ്​ചെയ്​തത്​. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളാണ്​ മർദനത്തിന്​ പിന്നിലെന്ന്​ പൊലീസ്​ പറയുന്നു. കൂത്തുപറമ്പ്​ കോടതിയിൽ ഹാജരാക്കിയ സുനിയെ രണ്ട്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു.

Tags:    
News Summary - Kodi Suni Again Arrested in Parole-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.