കോടാലി ശ്രീധരന്‍െറ മകന്‍ വയനാട്ടിലുള്ളതായി സൂചന

കോതമംഗലം: കുഴല്‍പണവേട്ടയത്തെുടര്‍ന്ന് തട്ടിക്കൊണ്ടുപോയ കോടാലി ശ്രീധരന്‍െറ മകന്‍ അരുണ്‍കുമാര്‍ കേരളത്തിലുള്ളതായി സൂചന. സംഭവത്തില്‍ മൈസൂരു സ്വദേശികളായ യദുകൃഷ്ണ, ശിവാനന്ദ് എന്നിവര്‍ പിടിയിലായതോടെയാണ് അരുണിനെക്കുറിച്ച വിവരം ലഭ്യമായത്. വയനാട് ജില്ലയില്‍ ശ്രീധരന് സ്വാധിനമുള്ള മേഖലയില്‍ അരുണിനെ എത്തിച്ചതായാണ് അറിയുന്നത്. ശ്രീധരനെയും അരുണിനെയും ഉടന്‍ കണ്ടത്തൊനാകുമെന്ന പ്രതിക്ഷയിലാണ് അന്വേഷണസംഘം.

തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തോട്ടക്കര റഫീഖ്, അരിയില്‍ മുസ്തഫ, മലപ്പുറം വള്ളുവമ്പ്രം സ്വദേശി മുഹമ്മദ് റഫീഖ്, കോതമംഗലം സ്വദേശി സിബി ചന്ദ്രന്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ അരുണിനെ മൈസൂരുവില്‍ എത്തിച്ച് ശ്രീധരന്‍െറ കുടുംബാംഗങ്ങളില്‍നിന്ന് തങ്ങള്‍ക്ക് നഷ്ടപ്പെട്ട തുക കിട്ടാന്‍ ശ്രമിച്ചുവരുകയായിരുന്നു. ഇതിനിടെ, ഇവരില്‍നിന്ന് മറ്റൊരു സംഘം അരുണിനെ തട്ടിയെടുക്കുകയും കേരളത്തിലേക്ക് കടക്കുകയും ചെയ്തു. പിടിയിലായ രണ്ട് സംഘങ്ങളെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ അറിയാവുന്ന യദുകൃഷ്ണയെയും ശിവാനന്ദിനെയും കേസില്‍ പ്രതിചേര്‍ക്കാതെ സാക്ഷികളാക്കി പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി മൊഴിരേഖപ്പെടുത്തി.

ഒക്ടോബര്‍ 31നാണ് ആദ്യസംഘം കുടമുണ്ടയിലെ വീട്ടില്‍നിന്ന് അരുണിനെ തട്ടിക്കൊണ്ടുപോകുന്നത്. ഈ കേസിലെ ഒന്നാം പ്രതി മലപ്പുറം സ്വദേശി അന്‍വറില്‍നിന്ന് മൂന്നുമാസം മുമ്പ് ശ്രീധരനും സംഘവും ചേര്‍ന്ന് 3.9 കോടിയുടെ കുഴല്‍പണം തട്ടിയെടുത്തിരുന്നു. ഇതിന് പകരമായി, ശ്രീധരനെ അന്വേഷിച്ചത്തെിയ സംഘം മകന്‍ അരുണുമായി മടങ്ങുകയായിരുന്നു.

മകനെ കണ്ടത്തെി നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍െറ ഭാര്യ വത്സ ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഡിസംബര്‍ ആറിന് മറുപടി നല്‍കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags:    
News Summary - kodali sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.