കൊച്ചുവേളി- മംഗളൂരു  അന്ത്യോദയ എക്​സ്​​പ്രസ് ശനിയാഴ്​ച​ ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കൊച്ചുവേളി- മംഗളൂരു ജങ്​ഷൻ അന്ത്യോദയ ദ്വൈവാര എക്​സ്​​പ്രസ്​ (16355/16356) ശനിയാഴ്​ച രാവിലെ 10ന്​ കൊച്ചുവേളി റെയിൽവേ സ്​റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജെൻ ഗൊഹെയ്നും കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ്​ കണ്ണന്താനവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പുനലൂർ-ചെങ്കോട്ട േബ്രാഡ്ഗേജ് പാത ശനിയാഴ്​ച ഉച്ചക്ക്​ 1.15 ന് പുനലൂർ റെയിൽവേ സ്​റ്റേഷനിൽ രാഷ്​ട്രത്തിനു സമർപ്പിക്കുന്ന കേന്ദ്രമന്ത്രിമാർ വൈകുന്നേരം 4.45 ന് ചങ്ങനാശ്ശേരി റെയിൽവേ സ്​റ്റേഷ​ൻ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യും. 

വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.25ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന അന്ത്യോദയ എക്​സ്​​പ്രസ്​​ അടുത്തദിവസം രാവിലെ 9.15ന് മംഗളൂരുവിലെത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി എട്ടിന്​ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന െട്രയിൻ അടുത്ത ദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. പൂർണമായും റിസർവ്​ ചെയ്യാത്ത കോച്ചുകളാണ് െട്രയിനിലുണ്ടാവുക. 

കുഷ്യൻ സീറ്റ്​, എൽ.ഇ.ഡി ലൈറ്റ്​, മൊബൈൽ- ലാപ്ടോപ്​ ചാർജിങ്​ പോയൻറ്​, വാട്ടർ പ്യൂരിഫയർ, മോഷണം തടയാനുള്ള സംവിധാനം, ജൈവ ടോയ്​ലറ്റ് എന്നിവ അന്ത്യോദയ കോച്ചിലുണ്ടാകും.

Tags:    
News Summary - kochuveli-mangalore Antyodaya Bi Weekly Express -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.