കൊച്ചി:ഇന്ന് രാജ്യത്തിന്റെ അഭിമാനകരമായ പദ്ധതിയായി കൊച്ചി മെട്രോ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോക്ക് മാറാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി പി. രാജീവ്. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവീസ് കളമശേരി ബസ്സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഒരിടത്തും മെട്രോ സാമ്പത്തികമായി ലാഭത്തില്‍ ഓടുന്നില്ല. എന്നാല്‍ മറ്റുപല ഘടകങ്ങളും പരിഗണിക്കുമ്പോഴാണ് ഇത്തരം പദ്ധതികള്‍ ലാഭത്തിലാണ് എന്ന് പറയാന്‍ കഴിയുക.. ഇത്തരം സേവന പദ്ധതികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉല്‍പ്പാദനക്ഷമത കൂടും. മലീനികരണം കുറയും. കാര്യക്ഷമത വര്‍ധിക്കും. അങ്ങനെയുള്ള സാമൂഹ്യ ഘടകങ്ങള്‍ പരിഗണിക്കുമ്പോഴാണ് സമൂഹത്തിന് ഒരു പദ്ധതി ലാഭകരമാണ് എന്ന് കണക്കാക്കുന്നത്. പി രാജീവ് ചൂണ്ടിക്കാട്ടി.
മെട്രോയുടെ തുടക്കത്തില്‍ പാര്‍ക്കിംഗിനുള്ള സ്ഥലം വേണ്ടത്ര ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ പോരായ്മ പരിഹരിക്കാനാണ് ഇപ്പോള്‍ കണക്ടിവിറ്റി സംവിധാനത്തിന് കൊച്ചി മെട്രോ നേതൃത്വം നല്‍കുന്നത്. വാട്ടര്‍ മെട്രോ ഇപ്പോള്‍ ദേശീയതലത്തില്‍ തുടങ്ങാന്‍ പോവുകയാണ് എന്നത് കേരളത്തിന് അഭിമാനക്കാവുന്ന കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
കളമശേരി മെഡിക്കല്‍ കോളജില്‍ പുതിയ ബ്ലോക്ക് ഉല്‍ഘാടനം ചെയ്യാന്‍ പോവുകയാണ്. ജൂഡിഷ്യല്‍ സിറ്റിയുടെ രൂപരേഖക്ക് തത്വത്തില്‍ അംഗീകാരമായി. സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ജില്ലയിലെ മുന്‍ഗണനാ പദ്ധതിയായി മാറ്റി. 900 കോടിയുടെ ലോജിസ്റ്റിക് പാര്‍ക്ക് തയാറായിക്കൊണ്ടിരിക്കുന്നു. ഈ പ്രദേശം വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇലക്ട്രിക് ബസുകളുടെ കണക്ടിവിറ്റി വരുന്നതോടെ ജനങ്ങള്‍ക്ക് വളരെ സൗകര്യപ്രദമാകും എന്നുമാത്രമല്ല മെട്രോക്കും അത് ലഭാകരമാകും എന്നും പി. രാജീവ് പറഞ്ഞു.
കൊച്ചി മെട്രോ നഗരവാസികൾക്ക് മാത്രമല്ല ഉൾപ്രദേശങ്ങളിൽ ഉള്ളവർക്ക് കൂടി പ്രയോജനപ്പെടണം എന്നും അതിന് ഇലക്ടിക് ബസ് സർവ്വീസ് ഏറെ സഹായിക്കുമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. എം.എൽ.എ മാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത് കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഫ്ലാഗ് ഓഫിനു ശേഷം മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം പി, എം.എൽ മാർ തുടങ്ങിയവർ ഇലക്ടിക് ബസിൽ കളമശേരി മെട്രോ സ്റ്റേഷൻ വരെ യാത്ര ചെയ്തു.
വ്യാഴാഴ്ച രാവിലെ മുതൽ ആലുവ എയർപോർട്ട് റൂട്ടിലും കളമശേരി റൂട്ടിലും സർവീസ് ലഭ്യമായിരിക്കും. തുടർന്ന് ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലും സർവീസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.