Posted On
date_range Updated On
date_range കൂട്ടബലാത്സംഗം: ലഹരി, സെക്സ് റാക്കറ്റുകളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കും
കൊച്ചി: നഗരത്തിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെക്കുറിച്ച് വിശദ അന്വേഷണം തുടങ്ങി.അറസ്റ്റിലായ നിധിൻ, വിവേക് എന്നിവർ മുമ്പും കേസുകളിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം.
ഇവർക്ക് ലഹരി, സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. നാല് പ്രതികളുടെയും ഫോൺ രേഖകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ പരിശോധിക്കും.
അറസ്റ്റിലായ ഡിംപിൾ ലാമ്പ, നിധിൻ, വിവേക്, സുധീപ് എന്നിവർ തമ്മിലുള്ള സൗഹൃദവും അന്വേഷണ പരിധിയിലുണ്ട്. ഡിംപിൾ ലാമ്പ മറ്റ് പ്രതികൾക്കൊപ്പം നടത്തിയ ഗൂഢാലോചനയിൽ വ്യക്തത വരുത്താനാണിത്.
ഇവർ മറ്റ് പെൺകുട്ടികളെ ആരെയെങ്കിലും ഇരയാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കും. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയാണ് കാസര്‍കോട് സ്വദേശിനിയായ മോഡൽ പീഡനത്തിന് ഇരയായത്. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.