കൊച്ചി ബ്ലാക്മെയിലിങ് സംഘം വാടാനപ്പള്ളിയിലെ യുവതിയിൽനിന്ന് തട്ടിയത് 16 ലക്ഷം
വാടാനപ്പള്ളി (തൃശൂർ): ഷംന കാസിമിൽനിന്ന് പണം തട്ടാൻ ശ്രമിച്ച സംഘം ഒന്നര വർഷം മുമ്പ് സമാന രീതിയിൽ വാടാനപ്പള്ളിയിൽ യുവതിയിൽനിന്ന് തട്ടിയത് 16 ലക്ഷം. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയാണ് തട്ടിപ്പിനിരയായത്.
പ്രതികൾ വിവാഹം ആലോചിച്ചാണ് സമീപിച്ചത്. വരൻ തളിക്കുളത്ത് പ്രമുഖ കുടുംബത്തിലെ അംഗമാണെന്നും ബിസിനസ് നടത്തുകയാണെന്നുമാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിലായ അമ്പലത്തുവീട്ടിൽ റഫീഖ് മാതാപിതാക്കളോടൊപ്പം വീട്ടിലെത്തി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് യുവാവ് തന്ത്രപൂർവം യുവതിയുടെ എ.ടി.എം കാർഡ് തട്ടിയെടുത്ത് പലപ്പോഴായി 16 ലക്ഷം കൈക്കലാക്കി. പിന്നീട് മുങ്ങി. പണം നഷ്ടപ്പെട്ടതോടെ യുവതി ഒന്നര വർഷം മുമ്പ് വാടാനപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം മുന്നോട്ട് പോകാത്തതിനാൽ കഴിഞ്ഞ സെപ്റ്റംബറിൽ വീണ്ടും പരാതി നൽകിയെങ്കിലും പുരോഗതിയുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.