മലപ്പുറം: കെ.എൻ.എമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഈദ് ഗാഹുകളിലും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയും ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവിയും അറിയിച്ചു. പുതു തലമുറയുടെ മനസ്സും മസ്തിഷ്കവും കാർന്നുതിന്നുന്ന ലഹരിക്കെതിരെ പ്രാദേശിക തലങ്ങളിൽ ആരംഭിക്കുന്ന ജനജാഗ്രത മുന്നേറ്റത്തിന്റെ ഭാഗമായാണ് ഈദ്ഗാഹുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നത്.
ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കെ.എൻ.എം സംസ്ഥാന സമിതി കീഴ്ഘടകങ്ങൾക്ക് നൽകി. യുവജന പ്രസ്ഥാനമായ ഐ.എസ്.എം, വിദ്യാർഥി കൂട്ടായ്മയായ എം.എസ്.എം, വനിത സംഘടനയായ എം.ജി.എം എന്നിവ ലഹരിവിരുദ്ധ പ്രചാരണവുമായി സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.