കാന്തപുരത്തി​െൻറ ശ്രമം ദുരുദ്ദേശ്യപരം -അബ്​ദുല്ല കോയ മദനി

ആലപ്പുഴ: മുസ്​ലിം നവോത്ഥാനത്തി​​​െൻറ മുന്നില്‍ നടന്ന ബുദ്ധിജീവികളുടെയും പണ്ഡിതരുടെയും ജീവിതദർശനം വിസ്മരിച്ചവരാണ് മതതീവ്രവാദത്തില്‍ ആകൃഷ്​ടരാകുന്നതെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്​ദുല്ല കോയ മദനി.  ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ച ദ്വിദിന കേരള ഇസ്​ലാമിക് സെമിനാറി​​​െൻറ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

പോപുലർ ഫ്രണ്ടി​​​െൻറ നയനിലപാടുകളോട് ധൈഷണികയുദ്ധം പ്രഖ്യാപിച്ച സലഫി പ്രസ്ഥാനത്തെ തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടിക്കെട്ടാനുള്ള കാന്തപുരം അബൂബക്കർ മുസ്​ലിയാരുടെ ശ്രമം ദുരുദ്ദേശ്യപരവും അപകടകരവുമാണ്. ഹിംസയുടെ  മത-രാഷ്​​ട്രീയ പ്രവർത്തനങ്ങളില്‍ അദ്ദേഹത്തിനും പ്രസ്ഥാനത്തിനും ഉള്ള പാപക്കറ കഴുകാനുള്ള ശ്രമത്തില്‍ സലഫി പ്രസ്ഥാനത്തി​​​െൻറ മേല്‍ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണം.

വക്കം അബ്​ദുല്‍ ഖാദർ മൗലവിയുടെ സ്ത്രീശാക്തീകരണ ശ്രമങ്ങളെ മുസ്​ലിം സമുദായം എത്രത്തോളം ഏറ്റെടു​െത്തന്ന് പരിശോധിക്കണം. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ആരാധന സ്വാതന്ത്രത്തിനും വേണ്ടിയാണ് വക്കം മൗലവി ശബ്​ദിച്ചത്. സ്ത്രീകളോടുള്ള സമീപനത്തില്‍ ഇപ്പോഴും യാഥാസ്ഥിതിക നിലപാട് പിന്തുടരുന്നവരാണ് വിദ്യാഭ്യാസ നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.   

Tags:    
News Summary - KNM President Abdulla Koya madani Attack to Kanthapuram Aboobakker Musyaliar- Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.