വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലകളില്‍ നടക്കുന്നത് വന്‍വികസനമെന്ന് കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലും പൊതുവായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നടക്കുന്നത് വന്‍വികസനമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പാറശ്ശാല മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന അക്ഷരമധുരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയില്‍ ഇത്രയേറെ നിക്ഷേപവും വികസനവും നടന്ന കാലഘട്ടം മുമ്പുണ്ടായിട്ടില്ല. ഉന്നതവിദ്യാഭാസമേഖലയിലും വന്‍മാറ്റമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോകുന്നതുപോലെ ഇന്ത്യയിലേക്ക് വന്ന് പഠനം നടത്താവുന്ന നിലവാരമുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ട് എന്ന് തെളിയിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

പാറശ്ശാല നിയോജകമണ്ഡലത്തില്‍ സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നടപ്പാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ 'സൂര്യകാന്തി'-യുടെ ഭാഗമായി വിദ്യാർഥികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച 'അക്ഷരമധുരം' എന്ന പദ്ധതിയുടെ ഭാഗമായാണ് പുസ്തകവിതരണം നടന്നത്.

Tags:    
News Summary - KN Balagopal said that there is massive development in the education and infrastructure sectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.