തിരുവനന്തപുരം: ഓണക്കാലത്ത് ഇത്തവണ സര്‍ക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചേക്കില്ല. സാമ്പത്തികപ്രതിസന്ധി കടുത്തതോടെ ബോണസും ഉത്സവബത്തയും നല്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.സന്ദര്ഭത്തിെൻറ ഗൗരവം എല്ലാവരും മനസ്സിലാക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കോവിഡ് കാലത്ത് നല്ലതുപോലെ സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് സര്‍ക്കാർ ജീവനക്കാർക്ക് അഡ്വാൻസായി നല്കുന്ന പതിവാണുണ്ടായിരുന്നത്. അങ്ങനെ മാസം രണ്ട് ശമ്പളം ലഭിക്കുന്ന രീതിയായിരുന്നു പൊതുവിൽ.
ഇത്തവണ തിരുവോണം ആഗസ്റ്റ് 21നാണെങ്കിലും ആഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ ലഭിക്കൂ. ഉത്സവബത്തയും ബോണസും നല്‍കുന്നതിലെ പരാധീനതകളും ധനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഉത്സവബത്തയും ബോണസും വേെണ്ടന്ന് െവക്കുന്നതില് ധനവകുപ്പ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ആലോചനകള്‍ നടന്നുവരുന്നു. അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നാണ് വിവരം.
കഴിഞ്ഞതവണ ഓണം അഡ്വാന്‍സായി 15,000 രൂപവരെ നല്കി. 27,360 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതില്‍ കൂടിയ ശമ്പളമുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നല്‍കിയിരുന്നു. കഴിഞ്ഞ ഓണത്തിന് 6000 കോടിയിലേറെ രൂപയായിരുന്നു സര്‍ക്കാര്‍ രണ്ട് ശമ്പളയിനത്തിൽ െചലവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.