ചാരക്കേസ്: കേരളത്തിലെ നേതാക്കളാരും കരുണാകരനെ ചതിച്ചിട്ടില്ല -മുരളീധരൻ

തിരുവനന്തപുരം: ചാരക്കേസിൽ കെ. കരുണാകരനെ കേരളത്തിലെ കോൺഗ്രസ് നേതാക്കളാരും ചതിച്ചിട്ടില്ലെന്നും രാജി ഗ്രൂപ്പിസത്തി​​െൻറ ഭാഗമായിരുന്നില്ലെന്നും കെ. മുരളീധരൻ എം.എൽ.എ. പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു ചതിച്ചെന്നാണ് കരുണാകരൻ തന്നോട് പറഞ്ഞിട്ടുള്ളത്. കേരളത്തിലെ നേതാക്കൾക്കുള്ള പങ്കുസംബന്ധിച്ച് പത്മജയോട് അദ്ദേഹം പറഞ്ഞിട്ടുണ്ടോയെന്ന് അറിയി​ല്ലെന്ന്​ പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. കരുണാകരനെതിരെ വിരൽചൂണ്ടിയ നേതാക്കളിൽ ആരെങ്കിലും പശ്ചാത്തപിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നും മുരളീധരൻ പറഞ്ഞു.

ചാരക്കേസി​​െൻറ തുടക്കത്തിൽ കരുണാകരൻ രാജിവെക്കണമെന്ന് കോൺഗ്രസോ ഘടകകക്ഷികളോ ആവശ്യപ്പെട്ടിട്ടില്ല. ശൈലി മാറ്റണമെന്ന അഭിപ്രായമായിരുന്നു അവർക്ക്. പിന്നീട്​ സി.എം.പിയും എൻ.ഡി.പിയും ഒഴികെയുള്ള ഘടകകക്ഷികൾ രാജി ആവശ്യപ്പെട്ടു. കരുണാക​രനെ കേന്ദ്രമന്ത്രിസഭയിലേക്ക്​ പരിഗണിക്കണമെന്നും അദ്ദേഹത്തിന്​ താൽപര്യമുള്ളയാളെ മുഖ്യമന്ത്രിയാക്കണമെന്നും ഇവർ ആവശ്യപ്പെടുകയും ചെയ്​തു.

1995 ഫെബ്രുവരിയിൽ താൻ നരസിംഹറാവുവിനെ കണ്ടപ്പോൾ, ഭൂരിപക്ഷം ഉള്ളിടത്തോളം കരുണാകരൻ രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് പറഞ്ഞത്. എന്നാൽ, മാർച്ച് 15ന് ജി.കെ. മൂപ്പനാർ വഴി റാവു അച്ഛൻറ രാജി ആവശ്യപ്പെടുകയും അത് അറിയിക്കാൻ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. പാർലമ​​െൻറിലെ ടെലിഫോൺ ബൂത്തിൽ നിന്ന് അച്ഛനോട് ഈ വിവരം പറയുമ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ‘റാവു ചതിച്ചു’ എന്നാണ് -മുരളീധരൻ പറഞ്ഞു. ബാബരി മസ്ജിദ്​ തകർത്തതിനെ തുടർന്നുണ്ടായ കരുണാകര‍​​െൻറ പരാമർശമാണ് ഇരുവരും തമ്മിലുള്ള അകൽച്ചക്ക് കാരണം.

തെളിവില്ലാതെ നേതാക്കൾക്കെതിരെ മൈതാനപ്രസംഗം നടത്തിയിട്ട് കാര്യമില്ല. ഗ്രൂപ്പും അടിയൊഴുക്കുകളും ഞങ്ങൾക്കിടയിലെ സ്നേഹത്തി​​െൻറ ഭാഗമാണ്. ചാരക്കേസുമായി ബന്ധപ്പെട്ട വിവാദം താങ്ങാനുള്ള ശേഷി നിലവിൽ പാർട്ടിക്കില്ല. ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ വിജയം കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ ഇത്തരം വിവാദങ്ങളിലേക്ക് പാർട്ടിയെ താനായിട്ട് വലിച്ചിഴക്കില്ലെന്നും മുരളി കൂട്ടിച്ചേർത്തു.

Tags:    
News Summary - K.Muralidharan on isro spy case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.