Posted On
date_range Updated On
date_range രാഷ്ട്രീയ പ്രശ്നത്തെ സാമുദായികമായി വഴിതിരിക്കാനുള്ള ശ്രമം വിലപ്പോകില്ല –കെ.പി.എ. മജീദ്
കോഴിക്കോട്: സകാത്തെന്ന നിർബന്ധിത ദാന കർമത്തെ വലിച്ചിഴച്ച് ചട്ടലംഘനത്തെ സാമുദായികവത്കരിക്കുകയാണ് മന്ത്രി കെ.ടി. ജലീലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. സകാത് സംഭാവനയുടെ മുകളിലാണോ താഴെയാണോ എന്നതല്ല വിഷയം. മന്ത്രി വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതാണ്.
വിദേശ മന്ത്രാലയ അനുമതിയില്ലാതെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ മന്ത്രിക്ക് അധികാരമില്ല. ഈ രാഷ്ട്രീയ പ്രശ്നത്തെ സാമുദായികമായി വഴിതിരിക്കാനുള്ള ശ്രമം വിലപ്പോകില്ല –മജീദ് പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.