ആസ്‌ത്രേലിയയിൽ നിന്ന് കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനം ആഗസ്​റ്റ്​ ഒമ്പതിന് 

മെൽബൺ: ആസ്‌ത്രേലിയയിൽ നിന്ന് കേരളത്തിലേക്ക് മെല്‍ബണ്‍ കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് വിമാനം ഏർപ്പെടുത്തുന്നു. ആഗസ്​റ്റ്​ ഒമ്പതിനാണ്​ കൊച്ചിയിലേക്കുള്ള സർവിസ്​.

വന്ദേഭാരതും മറ്റു ട്രാവല്‍സുകളും നൽകുന്ന ടിക്കറ്റിനേക്കാളും അഞ്ഞൂറോളം ഡോളറി​​െൻറ കുറവിലാണ് സർവിസെന്ന്​ ഭാരവാഹികൾ അറിയിച്ചു. 1495 ഡോളറാണ്​ കെ.എം.സി.സി ഈടാക്കുന്നത്​. പ്രധാന വിമാനത്താവളങ്ങളായ സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബേന്‍, അഡലൈഡ് എന്നിവിടങ്ങളിൽ നിന്ന് ഇതിൽ യാത്ര സൗകര്യമുണ്ട്. സിങ്കപ്പൂര്‍ എയര്‍ലൈന്‍സി​േൻറതാണ് വിമാനം.

ബുക്കിങിന്​ 0433300173, 0416070209, 043352001, 0426748871, 0403253288, 0470719566 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന്​ കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
 

Tags:    
News Summary - KMCC chartered flight from Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.