കെ.എം. ബഷീറി​െൻറ ഭാര്യക്ക്​ ജോലി നൽകി ഉത്തരവ്​

തി​രു​വ​ന​ന്ത​പു​രം: ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ മ​ദ്യ​ല​ഹ​രി​യി​ൽ ക​ാ​റി ​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​​െൻറ ഭാ​ര്യ സി. ​ജ​സീ​ല​ക്ക്​ തി​രൂ ​ർ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ േജാ​ലി ന​ൽ​കു​ന്ന​തി​ന്​ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

27800-59400 രൂ​പ ശ​മ്പ​ള സ്​​കെ​യി​ലി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക സൃ​ഷ്​​ടി​ച്ച്​ നി​യ​മ​നം ന​ൽ​കാ​നാ​ണ്​ അ​നു​മ​തി​. മ​ല​പ്പു​റം ജി​ല്ല ക​ല​ക്​​ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​ അം​ഗീ​ക​രി​ച്ചാ​ണ്​ സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം ജോ​ലി ന​ൽ​കാ​ൻ അ​നു​മ​തി ന​ൽ​കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​.

യുവ ഐ.എ.എസ്​. ഒാഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ചാണ്​ മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിച്ചത്​. മദ്യ ലഹരിയിൽ അമിതവേഗതയിലോടിച്ച കാറാണ്​ അപകടമുണ്ടാക്കിയത്​. ഉദ്യോഗസ്​ഥ ഇടപെടലിലൂടെ തെളിവുകൾ നശിപ്പിച്ച്​ യുവ ഐ.എ.എസ്​. ഒാഫീസറെ രക്ഷിക്കാൻ ശ്രമിച്ചത്​ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

സിറാജ്​ പത്രത്തി​​​െൻറ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു കെ.എം. ബഷീർ.


Tags:    
News Summary - km basheers wife gets job in malaytalma sarvakalasala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.