കെ.എം. ബഷീറി​​െൻറ മരണം; മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തി​രു​വ​ന​ന്ത​പു​രം: ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഒാ​ടി​ച്ച കാ​റി​ടി​ച്ച്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ​പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​യി​ല്‍നി​ന്ന്​ മാ​റ്റി. മു​ഖ്യ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സി​റ്റി ന​ര്‍ക്കോ​ട്ടി​ക്ക് സെ​ല്‍ അ​സി.​ ക​മീ​ഷ​ണ​ർ ഷീ​ന്‍ ത​റ​യി​ലി​ന് പ​ക​രം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ക്രൈം​ബ്രാ​ഞ്ച് എ​സ്‌.​പി എ. ​ഷാ​ന​വാ​സി​നാ​ണ് ഇ​നി മു​ഖ്യ അ​ന്വേ​ഷ​ണ ചു​മ​ത​ല.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ര്‍ട്ടി​ലെ പ​രാ​മ​ര്‍ശ​ങ്ങ​ള്‍ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​​െൻറ മാ​റ്റം. അ​ന്വേ​ഷ​ണ​ത്തി​​െൻറ ആ​ദ്യ​ഘ​ട്ടം പൂ​ര്‍ത്തി​യാ​യ വേ​ള​യി​ലാ​ണ് ഡി​വൈ.​എ​സ്.​പി റാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​നി​ല്‍നി​ന്ന്​ ചു​മ​ത​ല എ​സ്.​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റു​ന്ന​ത്. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ചു​മ​ത​ല​മാ​റ്റം സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശം പൊ​ലീ​സ് ത​ല​പ്പ​ത്തു​നി​ന്നു​മി​റ​ങ്ങി​യ​ത്. ചു​മ​ത​ല കൈ​മാ​റി​യെ​ങ്കി​ലും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഡി​വൈ.​എ​സ്.​പി ഷീ​ന്‍ ത​റ​യി​ല്‍ തു​ട​രും. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി ഡോ. ​ഷെ​യ്ക്ക് ദ​ര്‍വേ​ഷ് സാ​ഹി​ബാ​ണ് അ​ന്വേ​ഷ​ണ മേ​ല്‍നോ​ട്ടം.

ഇ​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് ന​ല്‍കി​യ ചി​കി​ത്സ​യു​ടെ കേ​സ് ഷീ​റ്റ​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ശേ​ഷം പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി​യ ശ്രീ​റാ​മി​ന്​ നി​സ്സാ​ര പ​രി​ക്കു​ക​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗം ഡോ​ക്ട​ര്‍മാ​ര്‍ മൊ​ഴി ന​ല്‍കി​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന്​ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടു​ന്ന​ത്. കേ​സ് ഡ​യ​റി സ​മ​ര്‍പ്പി​ക്കു​ന്ന​തി​ന് മു​മ്പ് ശ്രീ​റാ​മി​ന് ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ച ചി​കി​ത്സ​ക​ളും എ​ക്‌​സ്​​റേ, സ്‌​കാ​ന്‍ റി​പ്പോ​ര്‍ട്ടു​ക​ളും ര​ക്ത​പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​ല​യി​രു​ത്തി സ​മ​ഗ്ര അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കും.

Tags:    
News Summary - km basheer death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.