Posted On
date_range Updated On
date_range സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ 99
തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ സീരിസായി കെ.എല്‍ 99 അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ ഇറങ്ങും. ബുധനാഴ്ച ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കെ.എസ്.ആര്.ടി.സിക്ക് കെ.എല്‍ 15 അനുവദിച്ചതുപോലെ പ്രത്യേക ഓഫിസും ഇതിനായി തുറക്കും. ദുരുപയോഗം തടയാനാണ് പ്രത്യേക സീരിസ് ഏര്‍പ്പെടുത്തുന്നത്.
കെ.എല്‍ 99 എ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കെ.എല്‍ 99 ബി സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കെ.എല്‍ 99 സി തദ്ദേശ സ്ഥാപനങ്ങള്‍ക്കും കെ.എല്‍ 99 ഡി പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.