ഒരു ബാലിക പോലും ചൂഷണത്തിനിരയാകുന്നില്ലെന്ന് ഉറപ്പാക്കണം –മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ഒരു ബാലിക പോലും ചൂഷണത്തിനിരയാകുന്നില്ളെന്ന് ഉറപ്പാക്കണമെന്നും ഉത്തരവാദിത്തത്തോടെ അവരെ പരിഗണിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ. ദേശീയ ബാലിക ദിനാചരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.

ഏത് മേഖലയിലും ഇടപെടാനും പ്രതികരിക്കാനും കഴിയുന്ന രീതിയില്‍ പെണ്‍കുട്ടികളെ വളര്‍ത്തണം. ഇക്കാര്യത്തില്‍ കുടുംബത്തോടൊപ്പം സാമൂഹികനീതി വകുപ്പും ബാലാവകാശ കമീഷനുമൊക്കെ മുന്നിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ബാലാവകാശ കമീഷന്‍ അധ്യക്ഷ ശോഭ കോശി അധ്യക്ഷത വഹിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. സാമൂഹികനീതി വകുപ്പ് സെക്രട്ടറി മിനി ആന്‍റണി സ്വാഗതവും ഡയറക്ടര്‍ ടി.വി. അനുപമ നന്ദിയും പറഞ്ഞു.

ദിനാചരണത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ സുരക്ഷ, ആരോഗ്യം, സ്വീകാര്യത, പോഷകാഹാരം, ശുചിത്വം, ശാക്തീകരണം, നിയമങ്ങള്‍ എന്നിവ ആസ്പദമാക്കി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ സഹകരണത്തോടെ ‘ദീപ്തം ബാല്യം’ എന്ന മൊബൈല്‍ എക്സിബിഷന്‍െറ ഫ്ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. പെണ്‍കുട്ടികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ‘പതിനെട്ട്’ എന്ന ഡോക്യുമെന്‍ററിയുടെ പ്രകാശനവും നടന്നു.

 

Tags:    
News Summary - kk shylaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.