അഞ്ച്​ പേർ ഐസൊലേഷൻ വാർഡിൽ; ആശങ്കപ്പെടേണ്ടതില്ല-ആരോഗ്യമന്ത്രി

എറണാകുളം: ഇന്ന്​ നിപ സ്ഥിരീകരിച്ച വിദ്യാർഥിയുൾപ്പടെ അഞ്ച്​ പേർ നിലവിൽ ഐസൊലേഷൻ വാർഡിൽ ചികിൽസയിലുണ്ടെന്ന്​ ആ രോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിൽ മറ്റ്​ നാല്​ പേർക്ക്​ ഗുരുതരമായ ആരോഗ്യ പ്രശ്​നങ്ങളില്ല. വിദ്യാർഥിയുമായി അടുത്തിടപഴകിയ ഒരാളും ചികിൽസിച്ച മൂന്ന്​ നേ​ഴ്​സുമാരുമാണ്​ ഐസൊലേഷൻ വാർഡിലുള്ളതെന്ന്​ ശൈലജ ടീച്ചർ വ്യക്​തമാക്കി.

ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി നാളെ അയക്കും. ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. നിപയുടെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം പരിശോധന തുടങ്ങി. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസംഘത്തെ എത്തിക്കുമെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

പറവൂർ സ്വദേശിയായ വിദ്യാർഥിക്ക്​ നിപ സ്ഥിരീകരിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്​ വിദ്യാർഥി ചികിൽസയിലുള്ളത്​.

Tags:    
News Summary - K.K Shylaja press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.