കാഫിർ സ്ക്രീൻഷോട്ട്: വർഗീയ ധ്രുവീകരണം ഉണ്ടായിട്ടില്ലെന്ന് കെ.കെ. ശൈലജ; ‘ഞാൻ സ്വാഗതം ചെയ്താലും ഇ​ല്ലെങ്കിലും അന്വേഷണം നടക്കില്ലേ?’

തിരുവനന്തപുരം: വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷിക്കാൻ എസ്.ഐ.ടിയെ നിയോഗിച്ചതിൽ പ്രതികരണവുമായി വടകരയിലെ അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ സ്വാഗതം​ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘ഞാൻ സ്വാഗതം ചെയ്താലും ഇ​ല്ലെങ്കിലും അന്വേഷണം നടക്കില്ലേ?’ എന്നായിരുന്നു ശൈലജയുടെ പ്രതികരണം. കാഫിർ സ്ക്രീൻ ഷോട്ടിലൂടെ വർഗീയധ്രുവീകരണം നടന്നിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാൻ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും അന്വേഷണം നടക്കൂലേ? അന്വേഷണം നടക്കട്ടെ. അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും ഇങ്ങനെ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. ഞാൻ അവിടെ ഒരു സ്ഥാനാർഥിയായി എന്നുള്ളതല്ലേ ഉള്ളൂ. ഇതാരാ എന്നുള്ളത് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. വർഗീയ ധ്രുവീകരണം ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ശ്രമം എല്ലാ തെരഞ്ഞെടുപ്പിലും നടക്കാറില്ലേ. ഇത് ആരാണെന്നുള്ളത് കണ്ടുപിടിക്കട്ടെ’ -ശൈലജ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു വടകര മണ്ഡലത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ വിവാദം ഉടലെടുത്തത്. 2024 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ത​ലേ​ദി​വ​സ​മാ​യി​രു​ന്നു വി​വാ​ദ സ്ക്രീ​ൻ​ഷോ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വ​ട​ക​ര എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​കെ. ശൈ​ല​ജ​ക്കെ​തി​രെ മ​ത്സ​രി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ ഇ​ട​തു​പ​ക്ഷ സൈ​ബ​ർ ഗ്രൂ​പ്പു​ക​ളി​ലാ​ണ് ‘കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട്’ എ​ന്ന പേ​രി​ൽ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​ത്. ‘മ​റ്റേ​തോ കാ​ഫി​റാ​യ സ്ത്രീ ​സ്ഥാ​നാ​ർ​ഥി... ആ​ർ​ക്കാ​ണ് ന​മ്മ​ൾ വോ​ട്ട് ചെ​യ്യേ​ണ്ട​ത്... ന​മ്മ​ളി​ൽ പെ​ട്ട​വ​ന​ല്ലേ... ചി​ന്തി​ച്ചു വോ​ട്ട് ചെ​യ്യു​ക...’ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു സ്ക്രീ​ൻ​ഷോ​ർ​ട്ട് പ്ര​ച​രി​ച്ച​ത്. പി.​കെ. മു​ഹ​മ്മ​ദ് കാ​സിം എ​ന്ന​യാ​ൾ വാ​ട്‌​സ്ആ​പ്പി​ൽ അ​യ​ച്ചെ​ന്ന് വ​രു​ത്തി​തീ​ർ​ത്താ​ണ് വ്യാ​ജ സ്‌​ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച​ത്.

എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഇ​തു സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ എം.​എ​സ്.​എ​ഫ് നേ​താ​വ് മു​ഹ​മ്മ​ദ് കാ​സി​മി​ന്റെ പേ​രി​ൽ കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യ​ത് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ലേ​ക്കാ​യി​രു​ന്നു. ഇ​ട​ത് സൈ​ബ​ർ ഗ്രൂ​പ്പു​ക​ളാ​യ ‘പോ​രാ​ളി ഷാ​ജി’​യു​ടെ അ​ഡ്മി​ൻ, ‘അ​മ്പാ​ടി​മു​ക്ക് സാ​ഖാ​ക്ക​ൾ’ പേ​ജി​ന്റെ അ​ഡ്മി​ൻ എ​ന്നി​വ​രും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​രു​ടെ ഫോ​ണു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടെങ്കി​ലും പൊ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​വാ​ദം സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ര് സൃ​ഷ്ടി​ച്ചു​വെ​ന്ന​ത് ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​നാ​യി​ല്ല. ഇ​തി​ന് പി​ന്നി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​ണു​ക​ളു​ടെ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പൊ​ലീ​സ് നീ​ക്കം.

കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരനാണ് എസ്.ഐ.ടി തലവൻ. കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംഘത്തിന്റെ പ്രവർത്തനം. വടകര ഇൻസ്‌പെക്ടർ എ.വി. ദിനേശ്, എസ്.ഐ കെ.രഞ്ജിത്ത്, ക്രൈബ്രാഞ്ച് എസ്.സി.പി.ഒമാരായ കെ.ബി വിജേഷ്, കെ.സുധീഷ്, വടകര സ്റ്റേഷനിലെ ശ്രീജ, സൈബർ സെല്ലിലെ റിജേഷ്, സരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കേസ് പ്രത്യേക അന്വേഷണസംഘത്തിന് വിട്ട നടപടിയെ പാറക്കൽ അബ്ദുല്ല എം.എൽ.എ സ്വാഗതം ചെയ്തു. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ സി.പി.എം എപ്പോഴെങ്കിലും കോടതിയിൽ പോവുകയോ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ‘സി.പി.എമ്മിന് ഈ കേസിൽ എന്താണ് നിലപാട്? ഇതിന് പിന്നിൽ മുസ്‍ലിം ലീഗ് ആണ്, യു.ഡി.എഫ് ആണ്, മുഹമ്മദ് കാസിം ആണ് എന്ന് അവരാണല്ലോ പറയുന്നത്. ആളെ ഐഡന്റിഫൈ ചെയ്തതായും ഇന്നയാളുടെ ഫോണിൽ നിന്നാണ് വന്നത് എന്നുമൊക്കെ അവർ പറഞ്ഞു. മുഹമ്മദ് കാസിം എന്ന് പറയുന്ന ചെറിയ പയ്യനെ പിറ്റേദിവസം മുതൽ ഒരു ഭീകരനായാണ് ജനം കണ്ടത്. വലിയ പ്രശ്നമായിരുന്നു അവൻ നേരിട്ടത്. പുറത്തിറങ്ങാൻ പറ്റുന്നില്ല, ചെറിയൊരു ബിസിനസ് നടത്തുന്ന അവന് അവിടെ പോകാൻ കഴിയുന്നില്ല, കല്യാണ വീടുകളിലോ മരണവീടുകളിലോ പോകാൻ പറ്റുന്നില്ല. എല്ലാവരും അവനെ എന്തോ ഒരു അപകടകാരിയെന്ന പോലെയാണ് കണ്ടത്. അത് മാത്രമല്ല വടകരയിലെ രാഷ്ട്രീയം അനുസരിച്ച് ഏത് സമയവും ഇതിന്റെ പേരിൽ ആക്രമിക്കപ്പെടാം എന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നു. അതിനാൽ, ഇതിൽ ഞങ്ങൾ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആരാണോ ഇത് ചെയ്തത്, അത് പുറത്തുവരണം. എങ്കിലേ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലുള്ള നരേറ്റീവ് ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഏർപ്പാട് നിർത്താനും സമാധാനത്തോടെ ജീവിക്കാനും കഴിയൂ’ -പാറക്കൽ അബ്ദുല്ല പറഞ്ഞു.

Tags:    
News Summary - KK Shailaja on Kafir Screenshot: 'No Communal Polarization Occurred, Probe Will Happen With or Without My Welcome'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.