കെ.കെ. ശൈലജ മന്ത്രിസഭയിൽ നിന്നും പുറത്ത്​; സി.പി.എമ്മിൽ നിന്ന് പിണറായി ഒഴി​കെ എല്ലാവരും പുതുമുഖം

തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിലെ ആരോഗ്യ മന്ത്രിയും നിയമസഭയിലേക്ക്​ റെക്കോർഡ്​ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്​ത കെ.കെ. ശൈലജ പുതിയ മന്ത്രി സഭയിലില്ല. കെ.കെ. ശൈലജക്ക്​ മാത്രമായി രണ്ടാമൂഴം നൽകേണ്ടെന്നാണ് തീരുമാനം. പകരം പാർട്ടി ചീഫ്​ വിപ്പ്​ സ്ഥാനമാണ് കെ.കെ. ശൈലജക്ക്​ നൽകുക. 

ഇതോടെ സി.പി.എമ്മിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മറ്റൊരാളും പുതിയ മന്ത്രി സഭയിലുണ്ടാകില്ല. സി.പി.എം പാർലമെൻ്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്​. സി.പി.ഐയുടെ മന്ത്രിമാരും പുതുമുഖങ്ങളാണ്​.

മന്ത്രിമാരായി എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ.ബിന്ദു, വീണാ ജോർജ്, വി. അബ്​ദുറഹ്​​മാൻ എന്നിവരെയും നിശ്ചയിച്ചു.

യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - kk shailaja not in kerala Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.