‘ചിരി മായാതെ മടങ്ങൂ ടീച്ചർ... ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്...’
കോഴിക്കോട്: ചിരി മായാതെ മടങ്ങൂവെന്നും ചേർത്തു പിടിച്ച് യാത്രയാക്കുകയാണെന്നും ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. വടകരയിൽ പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ഷൈലജക്കായി ഫേസ്ബുക്കിൽ കുറിച്ച സന്ദേശത്തിലാണ് കെ.കെ. രമ ഇക്കാര്യം വ്യക്തമാക്കിയത്.
നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. മതമല്ല, മനുഷ്യനാണ് വടകരയിൽ പ്രവർത്തിക്കുക എന്നും കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ചിരി മായാതെ മടങ്ങൂ ടീച്ചർ..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്...
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ
മടങ്ങാവൂ❤️..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്...
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം...
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ
ഇന്നാട് ബാക്കിയുണ്ട്..
സ്വന്തം,
കെ.കെ.രമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.