അട്ടപ്പാടിയിൽ 2023 ൽ നൽകിയ പട്ടയങ്ങളെ സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് കെ.കെ. രമ

പാലക്കാട് : അട്ടപ്പാടിയിൽ ലാൻഡ് ട്രൈബ്യൂണൽ 2023 ൽ നൽകിയ പട്ടയങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ.കെ. രമ എം.എൽ.എ. അഗളി സിവിൽ സ്റ്റേഷനിലേക്ക് ദളിത് - ആദിവാസി പൗരാവകാശ കൂട്ടായ്മ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ. രമ. പണമുള്ളവർ അട്ടപ്പാടിയെ ഭരിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭയമാണ്. ഭൂമാഫിയകൾ കൊന്നുകളയുമെന്ന ഭയം. അതിനാൽ ഭൂമി കൈയേറുമ്പോഴും അവർ നിശബ്ദരാണെന്നും കെ.കെ. രമ പറഞ്ഞു.

അട്ടപ്പാടിയിലെ ഉദ്യോഗസ്ഥർ കാലങ്ങളായി ആദിവാസി ഭൂമി കൈയേറാൻ ഒത്താശ ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകളും രേഖകളും മുന്നോട്ട് വെച്ചാണ് സമരം നടത്തുന്നത്. ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളെല്ലാം അട്ടമറിക്കുകയാണ്. സർക്കാർ ആദിവാസികൾ നരകതുല്യമായ ജീവിതമാണ് സമ്മാനിക്കുന്നത്.

Full View

വൻകിട കൈയേറ്റക്കാരുടെ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു. ആദിവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നു. സംസ്ഥാനത്തെ മറ്റൊരു ജനതക്കും ഈ അനുഭവമില്ല. സ്വന്തം ഭൂമിയിൽ മറ്റാരെങ്കിലും കടന്നുപകയറാൻ ആരും അനുവദിക്കില്ല. എന്നാൽ, പൊലീസ് സഹായത്തോടെയാണ് ഭൂമി കൈയേറുമ്പോൾ ആദിവാസികൾ നിസഹായരാണ്.

കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1819ലെയും 1275ലെയും ഭൂമിയിൽ കൈയേറ്റം നടത്തി മരങ്ങൾ മുറിച്ച് മാറ്റിയത് നേരിട്ട് കണ്ടു. അവിടെ കൈയേറ്റം അതിരൂക്ഷമാണ്. ആദിവാസികൾക്ക് 1999 ൽ പതിച്ചു നൽകിയ ഭൂയിൽ ഉൾപ്പെടെ വഴിവെട്ടിയാണ് കൈയേറ്റം നടത്തുന്നത്. ആർ.ഡി.ഒ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ ഇത് തടയാത്തത് എന്താണെന്ന കെ.കെ. രമ ചോദിച്ചു.

Full View

വില്ലേജ് ഓഫിസിൽ ഭൂമിയുടെ രേഖകളുണ്ട്. എന്നിട്ടും കൈയേറ്റക്കാർക്കെതിരെ നടപടി എടുക്കാൻ റവന്യൂവകുപ്പിന് സാധിക്കുന്നില്ല. ആദിവാസികൾ കൈയിൽ പട്ടയം കൊണ്ട് നടക്കുകയാണ്. പട്ടയ ഭൂമി എവിടെയാണെന്ന് അവർക്ക് അറിയില്ല. സർക്കാർ ആദിവാസികൾക്ക് പട്ടയം കൊടുത്തത് എന്തിനാണ്. സർക്കാർ കൊടുത്ത രേഖയാണ് ആദിവാസികളുടെ കൈയിലുള്ളത്. പട്ടയ കടലാസുമായി വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും എത്തുന്ന ആദിവാസികളെ ഉദ്യോഗസ്ഥർ ആട്ടിയിറക്കുകയാണ്. സവർണബോധമാണ് ഉദ്യോഗസ്ഥർക്കുള്ളത്.

പട്ടയം നൽകിയ ഭൂമി അളന്ന് നൽകാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. ഉദ്യോഗസ്ഥർ ഈ നയം തിരുത്തണം. കോട്ടത്തറ വില്ലേജ് ഓഫിസർ ആരുടെ ബനാമിയാണെന്ന് സർക്കാർ പറയണം. അനധികൃത കൈയേറ്റക്കാരെ നിയമത്തിന് മുന്നിൽകൊണ്ടുവരണം. ചീരക്കടവിലെ ഭൂമി ഗാത്തമൂപ്പന്റേതാണ്. അതിന്റെ രേഖ ആദിവാസികളുടെ കൈയിലുണ്ട്. എന്നിട്ടും പൊലീസ് അവരെ കുടിയിറക്കാൻ ശ്രമിച്ചു. സമരം നടത്തിയപ്പോൾ വില്ലേജ് ഓഫിസർ അന്വേഷമം നടത്തി. കലക്ടർക്ക് വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ട് പ്രകാരം ചീരക്കടവിലെ ഭൂമി ആദിവാസികളുടേതാണ്. ആദിവാസികൾ എതിർത്തില്ലെങ്കിൽ ആ ഭൂമി നഷ്ടപ്പെടുമായിരുന്നു.

ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയേറിയ ജോസഫ് കുര്യനാണ് സർക്കാരിന് റിപ്പോർട്ട് ലഭിച്ചു. അതേസമയം ഇക്കാര്യത്തി]ൽ വാർത്ത വാർത്ത നൽകിയ മാധ്യമം ഓൺലൈൻ റിപ്പോർട്ടർ ആർ. സുനിലനെതിരെ പൊലീസ് കേസ് എടുത്തു. ഭൂമി കൈയേറിയ മാഫിയക്കെതിരെ കേസ് ഇല്ല. അട്ടപ്പാടിയിൽ നിയമങ്ങളെല്ലാം മാഫിക്ക് വേണ്ടി വഴി മാറുകയാണ്. കൈയേറ്റക്കാർ ആരെല്ലെമാണ് സർക്കാർ അന്വേഷണത്തിലൂടെ പുറത്ത് വരണം.

പണത്തിന്റെയും അധികാരത്തിന്റെയും പിൻബലത്തിൽ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണം. ജനിച്ച മണ്ണിൽ ജീവിക്കാൻ ആദിവാസികൾക്ക് അവകാശമുണ്ട്. വലിയ മാഫിയ സംഘം അട്ടപ്പാടിയിലെ ഭൂമിക്കുമേൽ കണ്ണു വെച്ചിരിക്കുകയാണ്. മണ്ണാക്കാട് നടന്ന മുഖ്യമന്ത്രിയുടെ വിരുന്നിൽ അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി പ്രശ്നം ചർച്ച ചെയ്തില്ല. അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. ആദിവാസികൾ വെറും കാഴ്ച വസ്തുക്കളല്ല. ആ തരത്തിൽ ആദിവാസികളോട് പെരുമാറരുതെന്നും കെ.കെ. രമ പറഞ്ഞു.

പരിപാടിയിൽ എം.ഗീതാനന്ദൻ, സി.എസ് മുരളി, എൻ. സുബ്രഹ്മണ്യം, എം.കെ ദാസൻ, ടി.എൽ സന്തോഷ്, സുകുമാരൻ അട്ടപ്പാടി, ടി.ആർ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - K.K Rama said that a thorough investigation should be conducted regarding the patents issued in 2023 in Attapadi.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.