ടി.പി കേസ്​ പ്രതികളുടെ​ ശിക്ഷ ഇളവ്​ നീചമായ കൊലക്കുള്ള പ്രത്യുപകാരം –കെ.കെ രമ

കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെ ശിക്ഷ ഇളവ് നൽകി പുറത്തുവിടാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് നേതാക്കൾ. ടിപി വധക്കേസ് പ്രതികളെ ജയിലിൽ നിന്നും പുറത്തുവിടാനുള്ള നീക്കം നീചമായ കൊലക്കുള്ള പ്രത്യുപകാരമെന്ന് ടിപിയുടെ വിധവയും ആർ.എം.പി നേതാവുമായ കെ.കെ രമ പറഞ്ഞു.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷത്തി​െൻറ  ഭാഗമായാണ് വിവിധകേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിക്കുന്ന പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത്. ശിക്ഷാ ഇളവിന് ജയിൽവകുപ്പ് തയാറാക്കിയ പട്ടികയിൽ ടി.പി വധക്കേസ് പ്രതികളായ കൊടിസുനി, അണ്ണന്‍ സിജിത്ത്, റഫീഖ്, കിര്‍മാണി മനോജ് എന്നിവരെ  ഉള്‍പ്പെടുത്തിയിരുന്നു.

പ്രതികളെ പുറത്ത് വിട്ടാല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന്  രമ പറഞ്ഞു. ക്രിമിനലുകളുടെ കൂടെയാണ് സർക്കാറെന്ന് തെളിഞ്ഞു. പ്രതികളെ പുറത്ത് വിടുന്നതിലൂടെ ടി.പിയെ കൊന്നത് സി.പി.എം തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഏറ്റുപറയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

സർക്കാർ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾ അംഗീകരിക്കാത്ത തീരുമാനമാണ് സർക്കാർ നടപ്പാക്കുന്നതെന്നും ഇതിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ടി.പി വധക്കേസ് പ്രതികൾ നിയമപ്രകാരമുള്ള ഇളവിന് അർഹരല്ലെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ജയില്‍വകുപ്പ് തയാറാക്കിയ പട്ടികയെന്ന് പി.ടി തോമസ് എംഎല്‍.എ വ്യക്തമാക്കി. ടി.പിയുടെ വിധവ കെ.കെ രമയുടെ ജീവന് ഭീഷണിയുണ്ടാക്കുന്നതാണ് സര്‍ക്കാറി​െൻറ നീക്കമെന്നും പി.ടി തോമസ് മലപ്പുറത്ത് പറഞ്ഞു.

 

Tags:    
News Summary - kk rama on release of tp murder case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.