പി. ജയരാജനെതിരെ ‘കൊലയാളി പരാമര്‍ശം’: കെ.കെ. രമക്കെതിരെ കേസ്​

വടകര: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാർഥി പി. ജയരാജനെ ‘കൊലയാളി’യെന്ന് വിളിച്ചതിന്​ ആര്‍.എം.പി.ഐ കേന്ദ്രകമ്മിറ്റി അ ംഗം കെ.കെ. രമക്കെതിരെ കേസ്. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്​ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ എടച്ചേരി പൊ ലീസിനോട് ഉത്തരവിട്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയിലാണ് നടപടി. സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരവും തെറ്റായതുമായ പരാമര്‍ശത്തിന് 171(ജി) വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്ട്രേറ്റ് എം.ടി. ജലജാറാണി ഉത്തരവിട്ടത്.

ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തിൽ എടച്ചേരി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചതിനെ തുടർന്ന്​ കേസെടുക്കാന്‍ അനുമതി നൽകുകയായിരുന്നു. ഉത്തരവ്​ പ്രകാരം എഫ്.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്തതായി എടച്ചേരി സി.ഐ സനില്‍ കുമാര്‍ പറഞ്ഞു. പി. ജയരാജനെ കൊലയാളിയെന്ന്​ വിശേഷിപ്പിച്ച്​​ വോട്ടര്‍മാരിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന് കോടിയേരി പരാതിയില്‍ പറഞ്ഞിരുന്നു. മാതൃക പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും നൽകിയ പരാതിൽ ആവശ്യപ്പെടുകയും ചെയ്​തു.

മാര്‍ച്ച് 16ന് കോഴിക്കോട്ട്​ ചേര്‍ന്ന ആര്‍.എം.പി.ഐ യോഗത്തിനുശേഷം വാർത്തസമ്മേളനത്തിലാണ് പി. ജയരാജന്‍ ‘കൊലയാളി’യാണെന്ന് രമ സൂചിപ്പിച്ചത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതും സ്വാധീനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ രമ ഉള്‍പ്പടെ മൂന്നു ആര്‍.എം.പി.ഐ നേതാക്കള്‍ക്കെതിരെ ജയരാജന്‍ വക്കീല്‍ നോട്ടീസ്​ അയച്ചിട്ടുണ്ട്.

Tags:    
News Summary - KK Rama- Murderer remarks - P Jayarajan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.