Posted On
date_range Updated On
date_range കെ.കെ. രാഗേഷ് നിലാവത്ത് ഓരിയിടുന്ന നായ് -കെ. സുധാകരൻ
കണ്ണൂർ: കെ.കെ. രാഗേഷ് നിലാവത്ത് ഓരിയിടുന്ന നായാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി. കഴിഞ്ഞ ദിവസം കെ.കെ. രാഗേഷ് എം.പി തെൻറ ഫേസ്ബുക്ക് പേജിൽ കെ. സുധാകരനെ പേപ്പട്ടിയെന്ന് ആക്ഷേപിച്ചിരുന്നു. ഇതിനു മറുപടിയായിരുന്നു സുധാകരെൻറ പ്രതികരണം.
ഒമ്പത് ഉപദേശകരെെവച്ച് ഭരണം നടത്തിയ ഭരണാധികാരി കേരള ചരിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റൊരാളെ കാണാനാകില്ല. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കോടികളാണ് പരസ്യത്തിനായി ഇൗ സർക്കാർ ചെലവഴിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഇതുപോലെ ചെലവഴിക്കുന്ന ഭ്രാന്തുള്ള സർക്കാർ വേറെയില്ല.
തിരുവനന്തപുരത്ത് നടന്ന ലാത്തിച്ചാർജിൽ പൊലീസ് വേഷത്തിൽ എത്തിയത് സർക്കാർ ഗുണ്ടകളാണ്. ലാത്തിച്ചാർജ് നടത്തിയ പൊലീസുകാരെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.