പി​രി​ച്ചു​വി​ട​ൽ ഭീ​ഷ​ണി; നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി കു​ടും​ബ​ശ്രീ​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ർ

ഇടുക്കി: സംസ്ഥാനത്ത് ഭരണമാറ്റത്തെ തുടർന്ന് പിരിച്ചുവിടൽ ഭീഷണിയിലായ കുടുംബശ്രീ ജീവനക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. കരാർ ജീവനക്കാരുടെ കാലാവധി ഡിസംബർ 31 വരെ നീട്ടിയെങ്കിലും അതിനുള്ളിൽ പുതിയ വിജ്ഞാപനവും ജീവനക്കാരുടെ നിയമനവും നടക്കുമെന്ന വിവരത്തെ തുടർന്നാണ് നിയമനടപടി. ഇതേ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു വിഭാഗം ജീവനക്കാരാണ് നിയമനടപടി ആരംഭിച്ചത്.

സംസ്ഥാനത്ത് കുടുംബശ്രീ മിഷനിൽ 2272 കരാർ ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന മിഷനിൽ 67 പേരും വിവിധ ജില്ല മിഷനുകളിലായി 2205 പേരുമാണ് നിലവിലുള്ളത്. നേരത്തെ മാർച്ച് 30ന് കരാർ കാലാവധി തീർന്നതിനെ തുടർന്ന് ഇവർക്ക് മേയ് 31 വരെ നീട്ടിനൽകിയിരുന്നു. തുടർന്ന് ജൂൺ 30 വരെയും പിന്നീട് സെപ്റ്റംബർ 30 വരെയും നീട്ടി. ഇവരുടെ കാലാവധി ഡിസംബർ 31 വരെയോ അല്ലെങ്കിൽ പ്രസ്തുത തസ്തികകളിലേക്ക് മറ്റൊരു നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം സംഭവിക്കുന്നത് അത് വരെ ദീർഘിപ്പിച്ച് ഉത്തരവിറങ്ങിയത്. ഇതോടെയാണ് ഡിസംബർ 31ന് മുമ്പ് പുതിയ നിയമനങ്ങൾ നടക്കുമെന്ന സൂചനകളെ തുടർന്ന് നിയമ നടപടിക്കിറങ്ങാൻ ഒരുവിഭാഗം ജീവനക്കാർ തയാറായത്. നിലവിലുള്ള കരാർ ജീവനക്കാരിൽ 957 പേർ 2016ന് മുമ്പ് നിയമിക്കപ്പെട്ടവരാണ്.

ഇതേസമയം, കുടുംബശ്രീയുടെ വിവിധ പദ്ധതി നടത്തിപ്പുകളുമാ‍യി ബന്ധപ്പെട്ട പരാതികൾ വ്യാപകമായതോടെയാണ് സമഗ്ര അഴിച്ചുപണിക്ക് സർക്കാർ തയാറെടുക്കുന്നതെന്നാണ് വിവരം. മിഷന് കീഴിലെ വിവിധ പരിപാടികളുടെ നടത്തിപ്പിൽ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്തിയിരുന്നു. ഇതോടൊപ്പം പദ്ധതി നടത്തിപ്പിന്റെയും പരിശീലനങ്ങളുടെയും പേരിൽ ഉദ്യോഗസ്ഥർ ബിനാമികളെ വെച്ച് പണം പറ്റുന്നുവെന്ന പരാതികളും സർക്കാറിന് മുന്നിലെത്തിയിട്ടുണ്ട്. സംസ്ഥാന-ജില്ല തലങ്ങളിൽ വിവിധ ചുമതലകൾ വഹിക്കുന്ന താൽക്കാലിക-സ്ഥിരം ഉദ്യോഗസ്ഥരാണ് ആരോപണവിധേയർ.

Tags:    
News Summary - Kudumbashree Workers Face Eviction Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.