ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയർ ലീ സീ ബീൻ
പതിബെൽ മലേഷ്യൻ എൻജിനീയർ ലീയുടെ മരണം; കെട്ടടങ്ങാത്ത വിവാദം
തിരുവനന്തപുരം: മലയാളി മറക്കാത്ത പേരാണ് പതിബെൽ കൺസോർട്യത്തിലെ ആത്മഹത്യ ചെയ്ത മലേഷ്യൻ എൻജിനീയർ ലീ സീ ബീൻ. 2002ൽ കെ.എസ്.ടി.പി ഒന്നാം ഘട്ടത്തിന്റെ ഭാഗമായി, എം.സി റോഡ് (അങ്കമാലി മുതൽ തിരുവനന്തപുരം വരെ) ഉൾപ്പെടെ 127 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായാണ് കരാർ ഒപ്പുവെച്ചത്. മലേഷ്യൻ കമ്പനിയും കൊച്ചി ആസ്ഥാനമായ മറ്റൊരു കമ്പനിയും ചേർന്നുള്ള പതിബെൽ കൺസോർട്യത്തിനായിരുന്നു നിർമ്മാണച്ചുമതല.
പദ്ധതിയിലെ ചീഫ് പ്രോജക്ട് മാനേജറായിരുന്നു മലേഷ്യൻ സ്വദേശിയായ സിവിൽ എൻജിനീയർ ലീ സീ ബീൻ. പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ബില്ലുകൾ മാറി നിൽക്കുന്നതിൽ വലിയ കാലതാമസം നേരിട്ടിരുന്നു. റോഡ് നിർമാണം വൈകിയതോടെ സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുകയും കുടിശ്ശിക ബില്ലുകൾ തടഞ്ഞുവെക്കുകയും ചെയ്തു. ഉപകരാറുകാരിൽ നിന്നുള്ള സാമ്പത്തിക സമ്മർദ്ദവും സർക്കാർ ബില്ലുകൾ പാസാക്കാത്തതും കാരണം പദ്ധതി കടുത്ത പ്രതിസന്ധിയിലായി.
മാനസിക സമ്മർദ്ദങ്ങൾക്കിടയിൽ 2006 നവംബർ 11 ന് ക്വാലാലംപൂരിലെ സുബാങ് റിയ പാർക്കിൽ ലീ സീ ബീനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മരണത്തിന് മുമ്പ് രണ്ട് ആത്മഹത്യാക്കുറിപ്പുകൾ (കുടുംബത്തിനും, കമ്പനിയിലെ സഹപ്രവർത്തകർക്കും) എഴുതിവെച്ചിരുന്നു. ബില്ലുകൾ പാസാക്കുന്നതിൽ ഉദ്യോഗസ്ഥർ മനപ്പൂർവം കാലതാമസം വരുത്തിയെന്നും, പണം ആവശ്യപ്പെട്ടെന്നുമാണ് പ്രധാന ആരോപണം. ഈ കുറിപ്പിൽ ആണ് ഗ്യാനേഷ് കുമാറിന്‍റെ പേരുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.