മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ
മെസ്സി തട്ടിപ്പ്: പ്രാഥമിക റിപ്പോർട്ട് നൽകി
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഡി.ജി.പിക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. അഴിമതി തടയൽ നിയമം കൂടി ചുമത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ നടത്തിയ ഇടപാടുകളിൽ അഴിമതിയുണ്ടായെന്നും ഇതിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ വഴിവിട്ട് സഹായം ചെയ്തെന്നുമാണ് എസ്.ഐ.ടി കണ്ടെത്തൽ.
അനാവശ്യ വിദേശയാത്ര നടത്തി, സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. എന്നാൽ സംസ്ഥാനത്തിന് നേട്ടമുണ്ടായതുമില്ല. വിശ്വാസ്യത പോലും പരിഗണിക്കാതെ സ്പോൺസറെ നിശ്ചയിച്ചു. പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ നടത്തിയ ഔദ്യോഗിക കത്തയക്കലുകൾ സെക്രട്ടേറിയറ്റ് മാനുവലിന് വിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ സാഹചര്യത്തിൽ മുൻമന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും പ്രതിയാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രിയിൽനിന്ന് മൊഴിയെടുത്തിരുന്നു. സർക്കാറിന്റെ അനുമതി ലഭിച്ച ശേഷമേ മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും പ്രതിയാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ റിപ്പോർട്ടർ ടി.വി. എം.ഡി ആന്റോ അഗസ്റ്റിനും സ്പോൺസർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.