സൗകര്യങ്ങളില്ലാത്തവരെ സ്​കൂളിലെത്തിച്ച്​ പഠിപ്പിക്കുമെന്ന്​ കൈറ്റ്​ സി.ഇ.ഒ

തിരുവനന്തപുരം: ലോക്​ഡൗൺ നീണ്ടാൽ മാത്രമേ ഓൺലൈൻ ക്ലാസുകൾ തുടരുവെന്ന്​ കൈറ്റ്​ സി.ഇ.ഒ അൻവർ സാദത്ത്​. സൗകര്യങ്ങളില്ലാത്തവരെ സ്​കൂളുകളിലെത്തിച്ച്​ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകനും കുട്ടിയും തമ്മിലുള്ള ബന്ധം ഉറപ്പാക്കിയാകും ഇക്കുറി ഓൺലൈൻ ക്ലാസുകൾ. പ്രവേശനോൽസവം കുട്ടിക്ക്​ മാനസികമായി തയാറെടുക്കാനും പിന്തുണ നൽകാനുമാണ്​. സമയം ക്രമീകരിച്ച്​, മാനസികോല്ലാസം ഉറപ്പാക്കുന്ന ക്ലാസുകളാവും നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

ലാപ്​ടോപ്പും ബ്രാൻഡ്​ബാൻഡും ഇല്ലെങ്കിലും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിന്‍റെ പശ്​ചത്താലത്തിൽ ഇക്കുറിയും ഓൺലൈനായാണ്​ പ്രവേശനോത്സവം നടക്കുന്നത്​. 

Tags:    
News Summary - Kite CEO says he will take those without facilities to school and teach them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.