Posted On
date_range Updated On
date_range 13 ദിവസം പ്രായമായ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി: മാതാവ് കുറ്റക്കാരി
മഞ്ചേരി :13 ദിവസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ മാതാവ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അകമ്പാടം നായാടംപൊയിലിൽ പൊട്ടൻപാറ വീട്ടിൽ ശാരദ (36)ക്കെതിരെ ഒന്നാം സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും.
അവിഹിത ഗർഭത്തിൽ 2016മെയ് 30ന് മുക്കം ഗവ.ആശുപത്രിയിൽ കുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് ബന്ധുക്കൾ ചോദിച്ചത് മൂലമുണ്ടായ അപമാനം മൂലം ജൂൺ 12ന് പുലർച്ചെ നായാടംപൊയിലിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നിലമ്പൂർ സി.ഐ. കെ.എം.ദേവസ്യ, എസ്.ഐ. കെ.എം സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. 41സാക്ഷികളിൽ 23 പേരെ വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.