സമൂഹ മാധ്യമത്തിൽ വിദ്യാർഥിനികൾക്കെതിരെ അപവാദ പ്രചാരണം: യൂത്ത് ലീഗ് നേതാവിനെതിരെ കേസ്

വേ​ങ്ങ​ര: വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കെ​തി​രെ സ​മൂ​ഹ മാ​ധ് യ​മ​ത്തി​ൽ അ​പ​വാ​ദം പ​ര​ത്തു​ന്ന രീ​തി​യി​ൽ ശ​ബ്​​ദ സ​ന്ദേ​ശം പോ​സ്​​റ്റ്​ ചെ​യ്ത യൂ​ത്ത് ലീ​ഗ് നേ​താ​വി​ നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് പു​ള്ളാ​ട്ട് ഷ ം​സു​വി​നും മ​റ്റു ചി​ല​ർ​ക്കു​മെ​തി​രെ​യാ​ണ് കേ​സ്. ക​ണ്ണ​മം​ഗ​ലം കി​ളി​ന​ക്കോ​ട്ട് ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ത​ങ്ങ​ളെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ഇ​യാ​ൾ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ പ​റ​ഞ്ഞ് പ​ര​ത്തി​യ​താ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ വേ​ങ്ങ​ര പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്.

ക​ണ്ണ​മം​ഗ​ലം മേ​മാ​ട്ടു​പാ​റ​യി​ലെ പു​ള്ളാ​ട്ട് ഷം​സു​വി​നും മ​റ്റ് അ​ഞ്ചു പേ​ർ​ക്കു​മെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​താ​യി വേ​ങ്ങ​ര എ​സ്.​ഐ സം​ഗീ​ത് പു​ന​ത്തി​ൽ പ​റ​ഞ്ഞു.

കിളിനക്കോട് സുഹൃത്തിന്‍റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍. ആൺകുട്ടികളായ സഹപാഠികൾക്ക് ഒപ്പം സെൽഫി എടുത്തതിന് ഇവരെ നാട്ടൂകാർ ചോദ്യം ചെയ്തു.

ഇതിന് പിന്നാലെ ഞങ്ങൾ ഒരു കല്ല്യാണത്തിന് വന്നതാണെന്നും ഇത്രക്ക് കള്‍ച്ചര്‍ ഇല്ലാത്ത നാട് വേറെയില്ലെന്നും പറഞ്ഞ് പെൺകുട്ടികൾ സാമൂഹിക മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കു മറുപടിയുമായി കിളിനക്കോടിലെ യുവാക്കള്‍ എന്നവകാശപ്പെട്ട് കുറച്ച് ചെറുപ്പക്കാർ എത്തുകയും ഫേസ്ബുക്ക് ലൈവിലൂടെ പെൺകുട്ടികൾക്കെതിരെ സംസാരിക്കുകയും ചെയ്യുകയായിരുന്നു.

Tags:    
News Summary - Kilinakod Issue police Case against Muslim League Leader-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.