തിരുവനന്തപുരം: കിഫ്ബിയിൽനിന്ന് 20,000 േകാടി െചലവഴിച്ച് നിരവധി വികസന പദ്ധതികൾ നടപ ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. 2985 കിേലാമീറ്റർ ഡിൈസൻഡ് േറാഡ്, 43 കിേലാമീറ്ററിൽ 10 ൈബപാ സ്, 22 കിേലാമീറ്ററിൽ 20 ൈഫ്ലഓവർ, 53 കിേലാമീറ്ററിൽ 74 പാലം, േകാവളം മുതൽ േബക്കൽ വെര െതക്കുവട ക്ക് ജലപാത, 2040 വരെ ൈവദ്യുതി ഉറപ്പുവരുത്തുന്നതിനു ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി, ദുർബലവിഭ ാഗങ്ങൾക്ക് സൗജന്യ ഇൻറർെനറ്റ് നൽകുന്ന െക- േഫാൺ പദ്ധതി,
57 ലക്ഷം ചതുരശ്രയടി സ്കൂൾ െകട്ടിടവും സമ്പൂർണ ക്ലാസ്മുറി ഡിജിറ്റലൈസേഷനും, 33 ലക്ഷം ചതുരശ്രയടി േകാളജ്-യൂനിേവഴ്സിറ്റി െകട്ടിടങ്ങൾ, 4.65 ലക്ഷം ചതുരശ്രയടി ഐ.ടി െകട്ടിടങ്ങൾ, നാലു ലക്ഷം ചതുരശ്രയടി സാംസ്കാരിക സ്ഥാപനങ്ങൾ , 37 ലക്ഷം ചതുരശ്രയടി വരുന്ന 44 സ്റ്റേഡിയങ്ങൾ, 46 ലക്ഷം ചതുരശ്രയടി ആശുപത്രി െകട്ടിടങ്ങളും അത്യാധുനിക ഡയാലിസിസ്, കാർഡിേയാളജി, ഒാേങ്കാളജി സംവിധാനങ്ങളും ഉപകരണങ്ങളും, 4384 േകാടിയുെട കുടിെവള്ള പദ്ധതികൾ എന്നിവ നടപ്പാക്കും. 2021 മാർച്ചിനുമുമ്പ് 85 ലക്ഷം ചതുരശ്രയടി വരുന്ന 237 പ്രൊജക്ടുകൾ ഉദ്ഘാടനം െചയ്യും. 1000 കിേലാമീറ്റർ ൈദർഘ്യം വരുന്ന 77 േറാഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനവും ഇക്കൊല്ലം നടക്കും. 5000 ഏക്കറിൽ ഇൻഡസ്ട്രിയൽ പാർക്കുകളും സൃഷ്ടിക്കും.
15 ലാൻഡ് അക്വിസിഷൻ യൂനിറ്റുകൾ തുടങ്ങും
വ്യവസായ പാർക്കുകൾക്ക് ഭൂമി േവഗം ഏെറ്റടുക്കാൻ 15 ലാൻഡ് അക്വിസിഷൻ യൂനിറ്റുകൾ കിഫ്ബിക്കുേവണ്ടി ആരംഭിക്കും. െക.എം.എം.എല്ലിനുസമീപം ൈടറ്റാനിയം െമറ്റൽ േകാംപ്ലക്സിനു കിൻഫ്ര വഴി ഭൂമി ഏറ്റെടുക്കും. ഐ.ടി, ഐ.ടി അനുബന്ധ േമഖലകളിൽ 2021ൽ 85,000 േപർക്ക് കൂടി േജാലി നൽകും. െടക്േനാപാർക്ക്, ഇൻേഫാ പാർക്ക്, ൈസബർ പാർക്ക് എന്നിവയുെട വിസ്തൃതി 2021ൽ 245 ലക്ഷം ചതുരശ്രയടിയായി ഉയരും.
ആദ്യ പി.എഫ് സബ്സിഡി
പുതുതായി രജിസ്റ്റർ െചയ്യുന്ന െതാഴിൽസ്ഥാപനങ്ങളിെല പി.എഫ് അടയ്ക്കുന്ന െതാഴിലാളിയുെട പി.എഫ് വിഹിതം അല്ലെങ്കിൽ ഒരുമാസെത്ത ശമ്പളം സർക്കാർ െതാഴിലുടമക്ക് സബ്സിഡിയായി നൽകും. പരമാവധി തുകക്ക് ഉചിത പരിധി നിശ്ചയിക്കും. സ്ത്രീ െതാഴിലാളികളാെണങ്കിൽ 2000 രൂപ അധികമായും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.