കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല

മലപ്പുറം: കിഫ്ബിയുടെ മസാല ബോണ്ട് ആര് വാങ്ങിയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷ നേത ാവ് രമേശ് ചെന്നിത്തല. 2150 കോടി രൂപയുടെ ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലാവലിൻ കമ്പനിയുമായി സി.ഡി.പി.ക്യുവിന് ബന്ധമില്ലെന്ന വാദം പൊളിഞ്ഞു. സി.ഡി.പി.ക്യുവാണ് ലാവലിന്‍റെ രക്ഷക്കെത്തിയത്. കരിമ്പട്ടികയിൽ പെടുത്തണമെന്ന് വി.എസ്. അച്യുതാനന്ദൻ എഴുതി നൽകിയ കമ്പനിയാണ് മസാല ബോണ്ട് വാങ്ങിച്ചിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.

ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികൂട്ടിലാണ്. കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് ബോണ്ട് വിറ്റഴിക്കാനുള്ള താൽപര്യം ആരുടേതാണ്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - KIIFB Masala Bond Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.