ഇ.ഡി അന്വേഷണത്തെ കുറിച്ച്​ അറിയില്ലെന്ന്​ കിഫ്​ബി സി.ഇ.ഒ

തിരുവനന്തപുരം: കിഫ്​ബിക്കെതിരെ നടക്കുന്ന എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ അന്വേഷണത്തെ കുറിച്ച്​ അറിയില്ലെന്ന്​ സി.ഇ.ഒ കെ.എം എബ്രഹാം. പരാതികളിൽ അന്വേഷണം തുടങ്ങിയെന്നാണ്​ കേന്ദ്ര ധനകാര്യ സഹമന്ത്രി അറിയിച്ചത്​. ഇതിനെ കുറിച്ച്​ കിഫ്​ബിക്ക്​ വ്യക്​തമായ വിവരങ്ങളൊന്നുമില്ലെന്നും സി.ഇ.ഒ അറിയിച്ചു.

യെസ്​ ബാങ്കിൽ നിക്ഷേപിച്ച പണം നഷ്​ടമായിട്ടില്ല. ബാങ്കിൽ പ്രതിസന്ധി തുടങ്ങുന്നതിന്​ മുമ്പ്​ തന്നെ നിക്ഷേപം തിരിച്ചെടുത്തിരുന്നു. കിഫ്​ബി ഇൻവെസ്​റ്റ്​മെൻറ്​ പോളിസി അനുസരിച്ചാണ്​ സ്വകാര്യബാങ്കുകളിൽ നിക്ഷേപിക്കുന്നത്​. ഇതിന്​ വിദഗ്​ധ സമിതിയുടെ ഉപദേശവും തേടാറുണ്ട്​. 2017ൽ മികച്ച റേറ്റിങ്ങുള്ള ബാങ്കായിരുന്നു യെസ്​ ബാങ്ക്​. കിഫ്​ബിയുടെ ഒരു രൂപ പോലും നഷ്​ടപ്പെടില്ലെന്നും കെ.എം എബ്രഹാം അറിയിച്ചു.

നേരത്തെ പരാതികളിൽ കിഫ്​ബിക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതായി കേന്ദ്രധനകാര്യ സഹമന്ത്രി പാർലമെൻറിൽ അറിയിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൈമാറാൻ അദ്ദേഹം തയാറായിരുന്നില്ല. തുടർന്നാണ്​ വിശദീകരണവുമായി കിഫ്​ബി സി.ഇ.ഒ തന്നെ രംഗത്തെത്തുന്നത്​.

Tags:    
News Summary - KIIFB CEO on ED Investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.