ഡോക്ടറെ തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞതായി പൊലീസ്

ആലത്തൂര്‍: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ തട്ടിക്കൊണ്ടുപോയ പ്രതികളെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതായി ആലത്തൂര്‍ ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ്കാസിം പറഞ്ഞു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍, പ്രതികളുടെ വീട്, ഒളിവില്‍ കഴിഞ്ഞ ഇടങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞു. രണ്ടു ദിവസത്തിനകം പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഫ്ളാറ്റ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തിരുപ്പതി സ്വദേശിയായ ഡോ. സുധാകര്‍ ബാബുവിനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നു.

ഡോക്ടറുടെ തിരുപ്പതിയിലെ ഫ്ളാറ്റ് ചിലര്‍ ചേര്‍ന്ന് വാങ്ങിയിരുന്നു. എന്നാല്‍, അന്ന് മുഴുവന്‍ തുകയും നല്‍കിയിരുന്നില്ല. പറഞ്ഞ കാലാവധി തീര്‍ന്നതോടെ ഡോക്ടര്‍ ഇവര്‍ നല്‍കിയ ചെക്ക് ബാങ്കില്‍ നല്‍കി. എന്നാല്‍ ചെക്ക് മടങ്ങി.
തുടര്‍ന്ന് ഡോക്ടര്‍ കോടതിയെ സമീപിച്ചു. ഇതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. ഹരജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്നാണ് പൊലീസ് നിഗമനം.

 

Tags:    
News Summary - kidnapping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.