Posted On
date_range Updated On
date_range സംസാരശേഷിയില്ലാത്ത ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
തിരുവനന്തപുരം: തമലത്ത് സംസാരശേഷിയില്ലാത്ത ദമ്പതികളുടെ ഒരു വയസുകാരനായ മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അക്രമികൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽപെട്ടതിനാൽ കുട്ടി രക്ഷപ്പെടുകയായിരുന്നു.
ഗീതു-മനോജ് ദമ്പതികളുടെ ഒരു വയസുള്ള മകൻ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. അമ്മ ശുചിമുറിയില്‍ പോയി വന്നപ്പോഴാണ് രണ്ടുപേര്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഗീതു അക്രമിയില്‍ നിന്ന് കുട്ടിയെ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു.
അക്രമി മതില്‍ ചാടി കടന്നാണ് എത്തിയതെന്നും അക്രമി കത്തി കാണിച്ച് ഭീഷണപ്പെടുത്തുകയും മുളകുപൊടി എറിയുകയും ചെയ്തതായും ഇവര്‍ പൊലീസിനോട് പറഞ്ഞു. കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.