കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം സമാപിച്ചു

കോട്ടയം: കെ-റെയിൽ വരുന്നതോടെ സമഗ്രവികസനമുള്ള നവകേരളം യാഥാർഥ്യമാകുമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രമേയം. കെ-ഫോണിനും കെ-റെയിലിനും മലയോര-തീരദേശ ഹൈവേക്കും ദേശീയ ജലപാതക്കും കേരളത്തിന്റെ സമഗ്രവികസനത്തിൽ നിർണായക പങ്ക് വഹിക്കാനാകും.

സർക്കാർ ഓഫിസുകളിൽ നേരിട്ടെത്തി സേവനങ്ങൾക്കായി യാചിക്കുന്നതിനു വീട്ടുമുറ്റത്ത് സേവനം ലഭ്യമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയാണെന്നും പ്രമേയം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.എസ്. പ്രിയദർശൻ, സംസ്ഥാന വനിത കമ്മിറ്റി കൺവീനർ ഡോ. സിജി സോമരാജൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം സി.പി.എം നേതാവ് വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു.

മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.ടി. ബിന്ദു, മുൻ സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ. ഷാജി, മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.ബി. വിനയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന പി.ബി. ജഗദീഷ്, എം.കെ. അശോകൻ, കെ.എസ്. രഞ്ജിത്ത്, ബി. പ്രദീപ്, പി.എം. നൗഷാദ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ. നാസർ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - KGOA State Conference concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.