കെ.ജി അബ്ദുൽ റസാഖ് നിര്യാതനായി

കാസർകോട്: ആദ്യകാല വ്യാപാരിയും എഴുത്തുകാരനുമായ അട്ക്കത്ത്ബയൽ ഉനൈസ് മൻസിലിലെ കെ.ജി.അബ്ദുൽ റസാഖ് (72) നിര്യാതനായി. കാസർകോട്ടെ കെ.ജി.സ്റ്റോർ, കെ.ജി. ടു ഫാൻസി, കെ.ജി ടു ഡ്രസ് ഡിസൈനിങ്ങ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി, കാസർകോട് സാഹിത്യ വേദി, തനിമ കാസർകോട് എന്നി സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു.

മാമ്പഴക്കൂട്ടം, എന്‍റെ പ്രപഞ്ചം, സംസം എന്ന അൽഭുത പ്രതിഭാസം, പ്രപഞ്ചമെന്ന പ്രഹേളിക എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഖുർആനും പ്രപഞ്ചക ദർശനവും എന്ന പുസ്തകത്തിന്‍റെ രചനയിലായിരുന്നു.

പരേതരായ കുന്നിൽ അബ്ദുൽ ഖാദർ ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ മീത്തൽ. മക്കൾ: കെ.ജി. റയീസ്, കെ.ജി.അൻവർ ഹുസൈൻ, കെ.ജി അനസ്, കെ.ജി.ഉനൈസ് (കെ.ജി. 2 പാർട്ടനേഴ്സ് ), സഹ് ല. മരുമക്കൾ: എൻ.എ.അഷ്റഫ് നായൻമാർമൂല, സാഹിന ബേക്കൽ, സുമയ്യ തെക്കിൽ, സാഹിന കുമ്പള, ഫൈറൂസ തളങ്കര. സഹോദരങ്ങൾ: കുന്നിൽ അബ്ദുല്ല, ആമിന, മറിയംബി. തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

Tags:    
News Summary - KG Abdul Razaq Death News-Obit News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.