കോട്ടയം: കെവിൻ വധക്കേസിൽ നിർണായക സാക്ഷി കൂറുമാറി. 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തു മായ അബിനാണ് തിങ്കളാഴ്ച കോടതിയിൽ മൊഴിമാറ്റിയത്. നേരത്തേ പ്രതികൾക്കെതിരെ അ ബിൻ ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നെങ്കിലും പ്രത ിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പൊലീസിനെ പേടിച്ച് താൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും വിചാരണക്കോടതിയിൽ അബിൻ വ്യക്തമാക്കി.
കേസിലെ പ്രതികളായ വിഷ്ണു, ഷാനു, ഷിനു, മനു, റിറ്റു എന്നിവരെ അറിയാമെന്നും കൃത്യം നടത്താൻ പ്രതികൾ കോട്ടയത്തേക്ക് തിരിച്ചപ്പോൾ തന്നെയും കൂട്ടാൻ ശ്രമിച്ചെന്നും കെവിനെ തട്ടിക്കൊണ്ടുവരുന്ന വിവരം അറിഞ്ഞിരുന്നെന്നും പ്രതികൾ ഉപയോഗിച്ച വാൾ ഒളിപ്പിക്കാൻ സഹായിച്ചെന്നുമാണ് അബിനെതിരെയുള്ള പൊലീസിെൻറ കണ്ടെത്തൽ. ഇതിെൻറ അടിസ്ഥാനത്തിലാണ് കോടതിയിൽ അബിെൻറ രഹസ്യമൊഴി രേഖപ്പെടുത്തിയത്. േപ്രാസിക്യൂഷൻ വിസ്താരം ആരംഭിച്ചപ്പോൾ തന്നെ മൊഴിമാറ്റം വ്യക്തമായിരുന്നു. തുടർന്ന് പ്രതിഭാഗം ക്രോസ് വിസ്താരം നടത്തിയതോടെ പൂർണമായും കൂറുമാറി.
വിചാരണയുടെ അഞ്ചാം ദിവസം തന്നെ ഒന്നാംപ്രതി ഉൾെപ്പടെ 12 പ്രതികളെ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവർ മേയ് 27ന് പുലർച്ച തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി. തട്ടുകടയിൽ പ്രതികളുമായി തർക്കമുണ്ടായെന്നും ഷാനു ചാക്കോയാണ് പണം നൽകിയതെന്നും ബിജു കോടതിയിൽ അറിയിച്ചു.
കെവിനെ വിവാഹം ചെയ്തശേഷം നീനു താമസിച്ച ഹോസ്റ്റലിെൻറ വാർഡൻ ബെന്നി ജോസഫിനെയും വിസ്തരിച്ചു. കെവിനും മുഖ്യസാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചതെന്നും ഒരു വർഷം താമസസൗകര്യം വേണമെന്ന് ആവശ്യപ്പെട്ടെന്നും ബെന്നി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.