കൊല്ലം: കെവിെൻറ കൊലപാതകത്തിൽ പൊലീസിന് സംഭവിച്ചത് അസാധാരണമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതരമായ കൃത്യവിലോപമാണ് എസ്.ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാന സർക്കാരിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെവിെൻറ കേസിൽ രാത്രിയാണ് സംഭവം നടന്നത്. ഈ സമയത്ത് മുഖ്യമന്ത്രിക്ക് പരിപാടി ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും എസ്.െഎ ഉണ്ടായിരുന്നില്ല. ഇപ്പോൾ ചില ഗവേഷണ പടുക്കൾ കണ്ടെത്തിയിരിക്കുന്നത് മെഡിക്കൽ കോളേജിലെ ഉദ്ഘാടന ചടങ്ങിനായി മുഖ്യമന്ത്രി എത്തിയപ്പോൾ സ്ഥലത്ത് എസ്.ഐ ഉണ്ടായിരുന്നുവെന്നാണ്. അതിന് മുൻപും പിൻപുമുള്ള സമയം എസ്.ഐ എന്താണ് ചെയ്തത്. തെറ്റായ നടപടി സ്വീകരിച്ചയാളെ വെള്ളപൂശി മുഖ്യമന്ത്രിക്കെന്തോ വീഴ്ച പറ്റിയെന്ന് വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇരിക്കുന്ന സ്ഥാനത്തോട് നീതിപുലർത്തുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പൊലീസ് ഉദ്യോഗസ്ഥെൻറ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ആ നിലയിൽ കാണാതെ മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വരുത്തിത്തീർക്കുകയാണ് ചിലർ. ചെങ്ങന്നൂർ തിരഞ്ഞെടുപ്പും സർക്കാരിന്റെ രണ്ടാം വാർഷികവും വന്നപ്പോൾ പ്രതിപക്ഷത്തിന് വല്ലാത്ത അസ്വസ്ഥയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു സംഭവം വീണുകിട്ടി. അതെങ്ങനെ സർക്കാരിനെതിരെ തിരിച്ചുവിടാമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായാൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പും ഉണ്ടാകില്ല. നല്ലത് ചെയ്താൽ അംഗീകാരം. തെറ്റ് ചെയ്താൽ അതിനുള്ള നടപടി ഉണ്ടാകും. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കുന്നത് ചിലർക്ക് അലോസരമുണ്ടാക്കുന്നുണ്ടായിരിക്കാം. തൽക്കാലം അത് സഹിക്കുകയല്ലാതെ നിവർത്തിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്. അത് അവർ ഓർക്കണമായിരുന്നു. ചാനലുകൾക്ക് കൊട്ടാനുള്ള ചെണ്ടയല്ല താൻ. തന്നെ തെരഞ്ഞെടുത്തത് ചാനലുകളല്ല, ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസിൽ മുഖ്യപ്രതികൾ പൊലീസിനു മുമ്പാകെ കീഴടങ്ങി. കെവിെൻറ ഭാര്യ നീനുവിെൻറ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവരാണ് കീഴടങ്ങിയത്. ബംഗളൂരുവിൽ നിന്നെത്തിയ പ്രതികൾ കണ്ണൂരിലെ കരിക്കോട്ടക്കി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കേസിൽ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്.
ആകെ 14 പ്രതികളുള്ള കേസിൽ 5 പേരാണ് പിടിയിലായത്. അറസ്റ്റിലായ നിയാസ് ഡി.വൈ.എഫ്.ഐ ഇടമൺ യൂനിറ്റ് സെക്രട്ടറിയാണ്. അക്രമിസംഘത്തിലുണ്ടായിരുന്ന പുനലൂർ, ഭരണിക്കാവ് സ്വദേശികളായ മനു, ഷിനു, വിഷ്ണു, ഷെഫിൻ, ടിന്‍റോ ജറോം, ഫസൽ, ഷെറീഫ് എന്നിവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ചാക്കോയുടെ ഭാര്യ രഹനയും ഒളിവിലാണെന്ന് വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.