കോട്ടയം: കെവിന് വധക്കേസിൽ വീണ്ടും കൂറുമാറ്റം. വിസ്താരത്തിനിടെ 27ാം സാക്ഷി അലന്, 98ാം സ ാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്. ഇരുവരും കൂറുമാറിയതായി കോട്ടയം സെഷന് സ് കോടതി പ്രഖ്യാപിച്ചു. ഇതോടെ കൂറുമാറിയവരുടെ എണ്ണം അഞ്ചായി. ബുധനാഴ്ച 91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീർ എന്നിവരും നേരേത്ത 28ാം സാക്ഷി എബിൻ പ്രദീപും മൊഴിമാറ്റിയിരുന്നു.
2018 മേയ് 26ന് കേസിലെ അഞ്ചാം പ്രതി ചാക്കോ ഒഴികെയുള്ള 13 പ്രതികളും ഇന്നോവ, ഐ ട്വൻറി, വാഗണ്‍ആര്‍ കാറുകളിലെത്തി പെട്രോള്‍ നിറച്ചു. അതിനുശേഷം പമ്പിെൻറ ഒഴിഞ്ഞ കോണില്‍നിന്ന് ഗൂഢാലോചന നടത്തി. തുടര്‍ന്ന് മൂന്ന് വാഹനത്തില്‍ കോട്ടയം ഭാഗത്തേക്ക് പോയതായാണ് അലന് പൊലീസിനു മൊഴി നല്‍കിയത്.
ഈ മൊഴിയാണ് പുനലൂര്‍ നെല്ലിപ്പള്ളി പമ്പിലെ ജീവനക്കാരനായ അലൻ മാറ്റി പറഞ്ഞത്. ഇവരെ കണ്ടിെല്ലന്നാണ് ഇപ്പോഴത്തെ മൊഴി. എട്ടാം പ്രതി നിഷാദ് മൊബൈല്‍ ഫോണ്‍ പോലീസിന് എടുത്തുകൊടുക്കുന്നത് കണ്ടുവെന്ന മൊഴിയാണ് സുലൈമാന്‍ മാറ്റിപ്പറഞ്ഞത്. വ്യാഴാഴ്ച 95ാം സാക്ഷി രതീഷ്, 93ാം സാക്ഷി രജനീഷ് എന്നിവരെയും വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.