?????, ????

കെവിൻ കേസ്​: വിസ്​താരം ആദ്യഘട്ടം പൂർത്തിയായി

കോട്ടയം: കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തേ തീരുമാനിച്ചതിന് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഒന്നാംപ്രതി ഷാനു ചാക്കോ പിതാവ് ചാക്കോ​ക്ക്​ അയച്ച വാട്ട്സ്​ആപ്പ് സന്ദേശങ്ങളാണ്​ സുപ്രധാന തെളിവായി ഹാജരാക്കിയത്​. കേസിലെ 89ാം സാക്ഷിയും കണ്ണൂർ സ്വദേശിയുമായ സന്തോഷാണ് സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞത്.

കണ്ണൂരിൽ ഒളിവിൽ കഴിയവേ ഒന്നാംപ്രതി ഷാനു ചാക്കോയെ പിടികൂടാൻ പൊലീസിനെ സഹായിച്ചതും സന്തോഷായിരുന്നു. സന്തോഷി​​െൻറ അയല്‍വാസിയുടെ വീട്ടിലായിരുന്നു ഷാനു ഒളിവിൽ കഴിഞ്ഞിരുന്നത്​. കേസിലെ മഹസർ സാക്ഷികൂടിയായ സന്തോഷ് ഷാനുവിനെ തിരിച്ചറിഞ്ഞു.

കെവിന്‍ കൊല്ലപ്പെട്ടശേഷം ഒളിവില്‍പോയ നാല്​ പ്രതികള്‍ താമസിച്ച കുമളിയിലെ ഹോംസ്​റ്റേ നടത്തിപ്പുകാരനടക്കം ഒമ്പത്​ സാക്ഷികളെയാണ്​ വെള്ളിയാഴ്​ച വിസ്തരിച്ചത്​. വിഷ്ണു, നിഷാദ്, ഷിനു, ഷെഫിന്‍ എന്നിവരെ കുമളി സ്വദേശി ജിനദേവന്‍ തിരിച്ചറിഞ്ഞു. ഇതോടെ സാക്ഷിവിസ്താരത്തി​​െൻറ ആദ്യഘട്ടം പൂര്‍ത്തിയായി. അടുത്തഘട്ടം ഈമാസം 13ന് തുടങ്ങും.

Tags:    
News Summary - Kevin Murder case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.